"ജല്ലിക്കെട്ടിന്റെ " ഷൂട്ടിംഗ് ആരംഭിച്ചു.

വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന " ജല്ലിക്കെട്ടിന്റെ " ഷൂട്ടിംഗ് ഹൈറേഞ്ചിൽ ആരംഭിച്ചു. ആൻറണി വർഗ്ഗീസും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എസ്. ഹരീഷിന്റെ " മാവോയിസ്റ്റ് " എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ . 

എസ്. ഹരീഷും, ആർ. ഹരികുമാറും ചേർന്ന് തിരക്കഥ ഒരുക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, പ്രശാന്ത് പിള്ള സംഗീതവും, ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഓ .തോമസ് ജല്ലിക്കെട്ട് നിർമ്മിക്കുന്നു. അങ്കമാലി ഡയറീസ് , ഈ.മ.യൗ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തെ തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജല്ലിക്കെട്ട്. " 

No comments:

Powered by Blogger.