" തനഹ " Fun , Blunder & Love .

 നെടുമംഗലം പോലിസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന രണ്ട് യുവ പോലിസുകാരുടെ കഥയാണ് " തനഹ " . കോടതിയിലേക്ക് കൊണ്ടു പോകുന്ന ജയിൽ പുളളി രക്ഷപ്പെടുന്നതും തുടർന്ന് ഇവർ സസ്പെൻഷനിൽ ആകുന്നതും , അവർ സർവ്വീസിൽ തിരികെ കയറാൻ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ പറയുന്നത്. 

അഭിലാഷ് നന്ദകുമാറിനെ നായകനാക്കി നവാഗതനായ പ്രകാശ് കുഞ്ഞൻ മുരയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " തനഹ " .ശ്രീജിത് രവി ,ടിറ്റോ വിൽസൺ, ഹരിഷ് കണാരൻ , ശ്രീകുമാർ , ഇർഷാദ് ,സന്തോഷ് കിഴാറ്റൂർ,  ശിവജി ഗുരുവായൂർ ,സാജു കൊടിയൻ, സുരേഷ് കൃഷ്ണ ,ബാലചന്ദ്രൻ ചുള്ളിക്കാട്, സാജൻ പള്ളുരുത്തി , കുളപ്പുള്ളി ലീല  എന്നിവരും അഭിനയിക്കന്നു.

ഗാനരചന ബി.കെ. ഹരി നാരായണനും, സംഗീതം റിജോഷ് അലുവയും, പശ്ചാത്തല സംഗീതം ബിജി ബാലും, കഥ സെൽവരാജ് കുളകണ്ടത്തിലും, എഡിറ്റിംഗ് ശ്യാം ശശിധരനും  നിർവ്വഹിക്കുന്നു. അംബിക നന്ദകുമാറാണ്  " തനഹ " നിർമ്മിക്കുന്നത്.

ക്രൈം തില്ലറായി വേണമെങ്കിൽ ഈ സിനിമയെ കാണാം. തമാശകൾ  ഉണ്ടെങ്കിലും അത് നന്നായി പ്രതിഫലിക്കുന്നില്ല. പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ പൊതുവിൽ കുറവാണ്. 


കുറിപ്പ്: പ്രിയ വാര്യർ ഒരു മിന്നായം പോലെ  കടന്ന് പോകുന്ന സിനിമയാണ് ഇത്. 

റേറ്റിംഗ് :  2 .5/ 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.