വിനീതിന്റെ " മാധവീയം " ഡിസംബർ ഏഴിന് റിലിസ് ചെയ്യും.

സംഗീതസാന്ദ്രമായ പ്രണയ കഥയാണ് " മാധവീയം " പറയുന്നത്. തേജസ്സ് പെരുമണ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം തേജസ്സ് പെരുമണ്ണയും ,സുധിയും ചേർന്ന് എഴുതുന്നു. 

വിനീത്, പ്രണയ, ബാബു നമ്പൂതിരി , തേജസ്സ് പെരുമണ്ണ ,ശ്രീകുമാർ മോനോൻ , സുരേഷ് ബാബു, സി.വി. ദേവ് , ഗീതാ വിജയൻ , കുട്ട്യേടത്തി വിലാസിനി, അംബിക മോഹൻ ,ഡോ. കൊച്ചു എസ്. മണി, വരുൺ തേജസ്സ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

വി. അരവിന്ദ് ഛായാഗ്രഹണവും, കപിൽ ഗോപാലാകൃഷണൻ എഡിറ്റിംഗും, മുരളി ബേപ്പൂർ കലാ സംവിധാനവും, ഗാനരചനയും സംഗീതവും സുധിയും നിർവ്വഹിക്കുന്നു. ശശിനാസ്, പൂനിലാവ്. മിഴി എന്നി ചിത്രങ്ങൾ തേജസ്സ് പെരുമണ്ണ സംവിധാനം ചെയ്തിരുന്നു.

No comments:

Powered by Blogger.