സോജു ജോഷ്വായുടെ " ഒരു മലനാടൻ റെട്രോ " ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്നു.

" ഒരു മലനാടൻ റെട്രോ " നവാഗതനായ സോജു ജോഷ്വാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. മദ്ധ്യ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തിലുള്ള ഫാമിലി ത്രില്ലറാണിത്. 
ഗാനരചന റഫീഖ് അഹമ്മദും, വിനായക് ശശികുമാറും ,മുകളിലച്ചനും ,സംഗീതം വിഷ്ണു വിജയും ,ഛായാഗ്രഹണം സിനു സിദ്ധാർത്ഥും ,എഡിറ്റിംഗ് ഷമീർ മുഹമ്മദും, കലാസംവിധാനം വിനീഷ് ബംഗ്ലാനും, മേക്കപ്പ് റോണക്സ് സേവ്യറും ,പശ്ചാത്തല സംഗീതം ധനുഷ് നായനാരും ,കോസ്റ്റ്യൂം സഖി തോമസും നിർവ്വഹിക്കുന്നു. 

യോഹാൻ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഗീവർഗീസ് യോഹന്നാൻ ഈ സിനിമ നിർമ്മിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ് സിനിമ വിതരണം ചെയ്യുന്നു. സിനിമയുടെ താരനിർണ്ണയവും, പ്രീ - പ്രൊഡക്ഷൻ വർക്കുകളും പുരോഗമിക്കുന്നു.

No comments:

Powered by Blogger.