പ്രണയവും ,കോമഡിയും നിറച്ച് " ലഡു " .


നർമ്മവും, പ്രണയവും ,സൗഹൃദവും നിറഞ്ഞ സിനിമയാണ് " ലഡു " .      ശബരീഷ് വർമ്മ , വിനയ് ഫോർട്ട് ,ബാലു വർഗ്ഗിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ജോർജ്ജ് കെ  . ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലഡു " .മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്.       വിനോദ്കുമാറാണ് ഈ സിനിമ  നിർമ്മിക്കുന്നത്. 

മസാലറിപ്പബ്ലിക്ക് എന്ന സിനിമയുടെ തിരക്കഥാകൃത്തുകൂടിയാണ് സംവിധായകൻ. തൃശ്ശൂരിൽ നിന്ന് കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന  യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ . അര കുപ്പി പെട്രോളിൽ മൊട്ടിട്ട് 23 ദിവസം കൊണ്ട് പൂത്തുലഞ്ഞ ഒരു പ്രണയം കൂടിയാണ് ഈ സിനിമയിൽ പറയുന്നത്. .സ്ത്രീകൾക്ക് വിവാഹ അലോചന വേളയിൽ  ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സിനിമ പ്രതിപാദിക്കുന്നു. ഒമ്‌നി വാൻ സിനിമയിലെ ഒരു കഥാപാത്രമായി മാറുന്നുണ്ട്. 

പുതുമുഖം ഗായത്രി അശോക് നായികയാവുന്നു .ബാലു വർഗ്ഗീസ് ,തമിഴ് നടൻ ബോബി സിൻഹ ,ദിലീഷ് പോത്തൻ, ഇന്ദ്രൻസ് ,സാജു നവോദയ ,മനോജ് ഗിന്നസ് , നിഷാ സാരംഗ് ,വിജോ വിജയകുമാർ, മിനി വിശ്വലാൽ ,മുകുന്ദൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ സാഗർ സത്യനും, ഛായാഗ്രഹണം ഗൗതം ശങ്കറും, ഗാനരചന ശബരീഷ് വർമ്മയും സംഗീതം രാജേഷ് മുരുകേശനും ,എഡിറ്റിംഗ് ലാൽ കൃഷ്ണയും നിർവ്വഹിക്കന്നു. 

ഛായാഗ്രഹണവും ,പശ്ചത്താല സംഗീതവും നന്നായിട്ടുണ്ട് .ചിത്രത്തിലെ തമാശകൾ നന്നായി അവതരിപ്പിക്കാൻ മിക്കവരും ശ്രദ്ധിച്ചു. എസ്.കെ. ആയി ശബരിഷ് വർമ്മയും ,വിനുമായി വിനയ് ഫോർട്ടും തിളങ്ങി. 

റേറ്റിംഗ്  : 3 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.