ജയ് യുടെ " ജരുഗണ്ടി " നവംബർ 23ന് റിലിസ് ചെയ്യും. മലയാളി താരം റീബ മോണിക്ക ജോൺ നായിക.

ആക്ഷൻ ,കോമഡി ചിത്രമാണ് ജരുഗണ്ടി  . ഏ. എൻ  പിച്ചുമണി രചനയും സംവിധാനവും  നിർവ്വഹിക്കുന്നു.  ജയ്, റീബ മോണിക്ക ജോൺ, അമിത് തിവാരി, ഡാനിയേൽ ആനി പോപ്പ് ,റോബോ ശങ്കർ ,ഇളവരസ് ,ബോസ് വെങ്കിട്ട് , ജി.എം .കുമാർ ,ജയകുമാർ എന്നിവർ അഭിനയിക്കുന്നു. 

ബോബോ സാക്ഷി സംഗീതവും, ഛായാഗ്രഹണം ആർ. ഡി. ചന്ദ്രശേഖരും നിർവ്വഹിക്കുന്നു.ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിൽ അഭിനയിച്ച റീബ മോണിക്ക ജോൺ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്       " ജരുഗണ്ടി" .

No comments:

Powered by Blogger.