" പാപ്പാസ് " നവംബർ 23ന് റിലിസ് ചെയ്യും.

നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന  " പാപ്പാസ് " നവംബർ 23ന് റിലിസ് ചെയ്യും. മാസ്റ്റർ ജ്യോതിസ് ,റഷീദ് നസീർ, പാർവ്വതി ,ബിജു ജേക്കബ്ബ്, വിഷ്ണു ചന്ദ്രൻ പട്ടാമ്പി ,ശിവ, ജയരാജ് മിത്ര ,മിഥുൻ എം. ദാസ് ,ബേബി വിശ്രൂത വിജയകുമാർ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം റഷീദ് റഷിയും ,ഗാനരചന റഫീഖ് അഹമ്മദും ,കൈതപ്രവും ,  സംഗീതം ഡോ. ഗോപാൽ ശങ്കറും ,തിരക്കഥ സന്തോഷ് കല്ലാട്ടും, എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവ്വഹിക്കുന്നു. രാമലീല പ്രൊഡക്ഷൻസ് ,കലാ സ്നേഹികൾ എന്നിവയുടെ സഹകരണത്തിലാണ് "പാപ്പാസ് "  നിർമ്മിക്കുന്നത് .

No comments:

Powered by Blogger.