SHAKEELA _ Not a Porn Star . ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു. റിച്ചചദ്ദ ഷക്കീലയായി. മലയാളി താരം രാജീവ് പിള്ളയും .

സിനിമ നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി കന്നട സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് ആദ്യമായി ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഷക്കീല - നോട്ട് എ പോൺ സ്റ്റാർ " . ഷക്കീലയുടെ വേഷം അഭിനയിക്കുന്ന റിച്ച ചദ്ദയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തത്. 

പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള ,കന്നട താരം എസ്തർ നെറോണ ,ഷീമ താണ ,വിവേക് മദൻ ,അർച്ചന ചിട്ടാൽ ,കാജോൾ ചൗ ,സമരജിത്ത്          ലഗ്നേഷ് , ആഷിഖ് അതിവാലെ ,സുചീന്ദ്ര പ്രസാദ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതോടൊപ്പം, യഥാർത്ഥ ഷക്കീലയെ സ്ക്രീനിൽ കാണാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നതെന്ന് അറിയുന്നു. 

No comments:

Powered by Blogger.