മലയാളി സംവിധായകൻ രാജ്ബാബുവിന്റെ തമിഴ് ചിത്രം " സെയ് " നവംബർ 16ന് റിലീസ് ചെയ്യും. നകുൽ നായകൻ .

രാജ്ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം  " സെയ് "  നവംബർ 16ന് റിലിസ് ചെയ്യും. നകുൽ , ആഞ്ചൽ ,നാസർ, പ്രകാശ് രാജ് , തലൈവാസൽ വിജയ്, മുപ്പുസ്വാമി ,അസ്കർ അലി, വെങ്കട് ,രവീന്ദ്ര ജയൻ, ചന്ദ്രിക ദേവി ,മനോ ബാല, അഞ്ജലി റാവു, രാഹുൽ മലയാലപ്പുഴ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ചെസ്സ്, കങ്കാരു ,കളേഴ്സ് എന്നി മലയാള  ചിത്രങ്ങൾ രാജ് ബാബു സംവിധാനം ചെയ്തിരുന്നു. തിരക്കഥ ,സംഭാഷണം രാജേഷ് കെ. രാമനും ,ഗാനരചന               യുവഭാരതി ,മദൻ കർക്കി ,വിവേക് എന്നിവരും ,എൻ. വൈ. എക്സ് ,ലോപ്പസ് സംഗീതവും ,ഛായാഗ്രഹണം വിജയ്  ഉലക്നാഥും , എഡിറ്റിംഗ് ഗോപി കൃഷ്ണയും നിർവ്വഹിക്കുന്നു. ട്രിപ്പി ടെർട്ടലിന്റെ ബാനറിൽ മനു ആണ് " സെയ് " നിർമ്മിക്കുന്നത്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.