നർമ്മത്തിൽ ചാലിച്ച ഫാമിലി എന്റെർടെയ്നറാണ് " ജോണി ജോണി yes അപ്പാ.കുഞ്ചാക്കോ ബോബൻ , അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ്  " ജോണി ജോണി yes  അപ്പാ " .അപ്പനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന സിനിമ ചില അത്മബന്ധങ്ങളുടെ കഥകൂടി പറയുന്നുണ്ട്.

ജോണി ചില കർമ്മപരിപാടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ആദത്തെ കാണുന്നത്. അത് തികച്ചും ആകസ്മികമായിരുന്നു ആ കണ്ട് മുട്ടൽ .ആദ്യം ജോണി ഒന്ന് ഭയക്കുകയും വിളറുകയും ചെയ്തു. പിന്നെ ആദത്തിന്റെ പശ്ചാത്തലമറിഞ്ഞതോടെ, ജോണി അവനെയും തന്നോടൊപ്പം കൂട്ടി. ആദത്തിന്റെ വരവ് ജോണിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്.

ജോണിയയി കുഞ്ചാക്കോ ബോബനും, സ്കറിയാ മാഷായി വിജയരാഘവനും, പീറ്ററായി ടിനി ടോമും, ഫിലിപ്പായി ഷറഫുദീനും, ജയ്സയായി അനു സിത്താരയും, അമലയായി മംമ്താ മോഹൻദാസും ചവറ പ്ലാക്കൽ ജോസായി കലാഭവൻ ഷാജോണും ആദമായി   മാസ്റ്റർ  സനൂപ്  സന്തോഷും അഭിനയിക്കുന്നു.

നെടുമുടി  വേണു, നിഷാന്ത് സാഗർ, മേഘനാഥൻ,  നിർമൽ പാലാഴി, അബു സലിം , പ്രശാന്ത് അലക്സാണ്ടർ, വിനോദ് കെടാമംഗലം, ഷാജു ശ്രീധർ, ജെയ്സ്, ശ്രീരാജ്, സനൂപ് സന്തോഷ്, ഗീത  , ലെന, ബിന്ദു അനിഷ്  ,മഞ്ജു  സതീഷ്, വീണാ നായർ, ഷാജു,  സരസ ബാലുശ്ശേരി  എന്നിവരും അഭിനയിക്കുന്നു.

വൈശാഖാ ഫിലിംസിന്റെ ബാനറിൽ വൈശാഖാ രാജനാണ് സിനിമ നിർമ്മിക്കുന്നത്. ഗാനങ്ങൾ - ഹരി നാരായണൻ, റെഫീഖ് അഹമ്മദ്. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിനോദ് ഇല്ലപ്പള്ളി. എഡിറ്റിംഗ് - ലിജോ പോൾ. പവാടയ്ക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.


വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് എഴുതിയ തിരക്കഥ മികച്ചതായി . ക്യാമറ വർക്ക് നന്നായിട്ടുണ്ട്. ഷറഫുദീന്റെ കോമഡി രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നാല് വർഷത്തിന് ശേഷം ഗീത മലയാള സിനിമയിലേക്ക് തിരിച്ചെത്തി.

അരികെ അരോ  ...... ,  എന്നെ മാത്രം .....,എന്നി ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജിബാലിന്റെ മകൻ ദേവദത്ത് ബിജി ബാലും ,ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവിന്റെ പാട്ടുകൾ ശ്രദ്ധേയമായി.

നർമ്മത്തിൽ ചാലിച്ച ഒരു കുടുംബചിത്രമാണിത്. യുവാക്കൾക്കും ,കുടുംബ പ്രേക്ഷകർക്കും ഒരുപോലെ അസ്വദിക്കാൻ കഴിയുന്ന ചിത്രമാണ്.ഒന്നാം പകുതിയിൽ  ചിരി പൂരത്തിന് തിരികൊളുത്താൻ കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വോയിസ് ഓവറിലുടെയാണ് സിനിമ അവസാനിക്കുന്നത്.


റേറ്റിംഗ് :  3.5 / 5 .
സലിം പി. ചാക്കോ . 

No comments:

Powered by Blogger.