വിശാലിന്റെ " സണ്ടക്കോഴി 2" ഹിറ്റിലേക്ക് . വരലക്ഷ്മി ശരത്കുമാർ കിടുക്കി.


വിശാലിന്റെ 25-മത് ചിത്രം സണ്ടക്കോഴി 2   ആക്ഷൻ ത്രില്ലർ സിനിമയാണ്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് എം. ലിംഗുസ്വാമിയാണ് .
2005-ൽ ഇറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണിത്. 13 വർഷങ്ങൾക്ക് ശേഷമാണ് വിശാൽ - എം. ലിംഗുസ്വാമി ടീം ഒത്തുചേർന്നിരിക്കുന്നത്. 

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണ രീതിയാണ് രചയിതാവ് കൂടിയായ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത് . ആക്ഷനും പ്രണയവും കോർത്തിണക്കിയ ചിത്രമാണിത്. 

 കീർത്തി സുരേഷ്, വരലക്ഷ്മി ശരത്ത്കുമാർ, രാജ് കിരൺ, നന്ദ പെരിയസ്വാമി  ,ഗഞ്ചാ കറുപ്പ് , രാംദാസ് ,ഹരീഷ് പേരാടി, ലാൽ, അപ്പാനി ശരത്ത്, കബാലി വിശ്വനാഥ്, ഷൺമുഖ രാജൻ, തെന്നവൻ ,മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി ,കബാലി വിശ്വനാഥ്  എന്നിവർ സിനിമയിൽ  അഭിനയിക്കുന്നു. 

യുവശങ്കർരാജ സംഗീതവും, കെ.എ. ശക്തിവേൽ ഛായാഗ്രഹണവും ,പ്രവീൺ കെ. എല്ലും എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിശാൽ ഫിലിം ഫാക്ടറിയ്ക്ക് വേണ്ടി വിശാൽ, ജയന്തിലാൽ ഗാഡ, അക്ഷയ് ജയന്തിലാൽ ഗാഡയും ചേർന്ന് നിർമ്മിക്കുന്ന " സണ്ടക്കോഴി 2"  ലൈസാ പ്രൊഡക്ഷൻസാണ് വിതരണം ചെയ്യുന്നത്.

വരലക്ഷ്മി ശരത്കുമാറിന്റെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. ഗാനങ്ങൾ എല്ലാം മനോഹരമായിട്ടുണ്ട്. അനൽ അരസ് സംഘട്ടന രംഗങ്ങൾ ഗംഭീരമാക്കി. രാജു സുന്ദരവും ബ്രിന്ദയുമാണ് നൃത്ത സംവിധാനം ഒരുക്കിയത്.  എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് " സണ്ടക്കോഴി 2" .

റേറ്റിംഗ്: 3.5 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.