മമ്മുട്ടി - വൈശാഖ് - ഉദയ്കൃഷ്ണ- പീറ്റർ ഹെയ്ൻ ടീമിന്റെ " മധുരരാജ " ഷൂട്ടിംഗ് പുരോഗമിക്കുന്നു.


മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് " മധുരരാജ " .പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്, ഉദയ്കൃഷ്ണ, പീറ്റർ ഹെയ്ൻ കൂട്ട് കെട്ടിൽ നിന്നും ഒരു അടാർ  ഐറ്റമാണ് പിറവി കൊള്ളുന്നത്. ഇന്ത്യയ്ക്ക് അകത്തും ,പുറത്ത്നിന്നുള്ള വിദഗദ്ധരാണ് വി. എഫ്. എക്സ് ഗ്രാഫിക്സ് ഒരുക്കുന്നത്. ആക്ഷനും, കോമഡിയും ,സസ്പെൻസും, ത്രില്ലും എല്ലാം ചേർന്ന മാസ് എന്റർടെയ്നറാണ് " മധുരരാജ " .മമ്മുട്ടി - വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം " പോക്കിരിരാജ " യുടെ രണ്ടാം ഭാഗമാണ് " മധുരരാജ " .മൂന്ന് ഷെഡ്യൂളുകളായി 120 ദിവസത്തെ ചിത്രികരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 


തമിഴ്താരം ജയ് പ്രധാന വേഷത്തിലും, ജഗപതി ബാബു വില്ലനായും അഭിനയിക്കുന്നു. അനുശ്രീ ,മഹിമ നമ്പ്യാർ, ഷംന കാസിം, സലിംകുമാർ, നെടുമുടി വേണു, വിജയരാഘവൻ, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി ,ബിജുക്കുട്ടൻ, എം. ആർ. ഗോപകുമാർ, കൈലാഷ് ,ബാല എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം ഷാജികുമാറും, സംഗീതം ഗോപി സുന്ദറും, കല ജോസഫ് നെല്ലിക്കലും, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും ആണ്. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണയാണ് ഒരുക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന " മധുരരാജ " യു.കെ. സിനിമാസാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.