രാജൻ കേസിന്റെ കഥയുമായി " കാറ്റ് വിതച്ചവർ " നവംബർ രണ്ടിന് റിലിസ് ചെയ്യും.


അടിയന്തരാവസ്ഥ കാലത്ത് രാജന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തുവാൻ വേണ്ടി 1977-  ൽ ഡി.ഐ. ജി രാജഗോപാൽ നടത്തിയ അന്വേഷണമാണ് സിനിമയുടെ പ്രമേയം .പ്രൊഫ. സതീഷ് പോളാണ് തിരക്കഥ തയ്യാറാക്കി കാറ്റ് വിതച്ചവർ സംവിധാനം ചെയ്തിരിക്കുന്നത്.

 പ്രകാശ് ബാരെ, ടിനി ടോം ,ജയരാജ് കുളുർ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു .നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഷിബു അറ്റുകാൽ , ജോബി ജെയിംസും ക്യാമറയും ,ഗിരീഷ് ആമ്പ്ര ഗാന രചനയും, പ്രമോദ് ചെറുവത്ത് സംഗീതവും നിർവ്വഹിക്കുന്നു . ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ സുരേഷ് അച്ചൂസ് ,ഷിബു കുര്യാക്കോസ്, ഷിബു      ഏദൻസ് എന്നിവരാണ് കാറ്റ് വിതച്ചവർ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.