സന്തോഷ് ശിവന്റെ " ജാക്ക് ആൻഡ് ജില്ലി" ൽ കാളിദാസ് ജയറാമും, മഞ്ജു വാര്യരും .

ഉറുമിയ്ക്ക് ശേഷം സന്തോഷ് ശിവൻ ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്. " ജാക്ക് ആൻഡ് ജില്ലി " .കാളിദാസ് ജയറാമും , മഞ്ജു വാര്യരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൗബിൻ സാഹിർ ,നെടുമുടി വേണു ,ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ്  വെഞ്ഞാറംമൂട്‌ ,രമേഷ് പിഷാരടി  എന്നിവരാണ് മറ്റ് താരങ്ങൾ.  ദുബായിലുള്ള ലെൻസ്മാൻ  സ്റ്റുഡിയോസ് ആണ് സിനിമ നിർമ്മിക്കുന്നത്. സംഗീതം ഗോപി സുന്ദർ നിർവ്വഹിക്കുന്നു. ലണ്ടൻ, ഹരിപ്പാട് എന്നിവടങ്ങളായിരിക്കും ഷൂട്ടിംഗ് എന്നറിയുന്നു. 

No comments:

Powered by Blogger.