" ലഡു " വിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

തൃശൂരിൽ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് " ലഡു " വിന്റെ പ്രമേയം. ഇതൊരു റോമാന്റിക് കോമഡി ചിത്രം കൂടിയാണ്. അരുൺജോർജ്ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്നു. 

ബാലു വർഗ്ഗീസ്, വിനയ് ഫോർട്ട്, ശബരീഷ് വർമ്മ തുടങ്ങിയവർ അഭിനയിക്കുന്നു. സാഗർ സത്യൻ തിരക്കഥയും, രാജേഷ് മുരുകേശൻ സംഗീതവും ,ഗൗതം ശങ്കർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ വി. വിനോദ് കുമാറാണ് " ലഡു " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.