ദിലിപിനോട് രാജിവെയ്ക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയം ഇപ്പോൾ ചിന്തയിൽ ഇല്ല.

ദിലിപിനോട് മോഹൻലാൽ  ആവശ്യപ്പെട്ടത് അനുസരിച്ച് അമ്മയിൽ നിന്ന്  രാജിവച്ചു.ദിലിപിന്റെ  രാജി സ്വീകരിച്ചുവെന്ന് മോഹൻലാൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. മോഹൻലാൽ ദിലീപിനെ വിളിക്കുകയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ദിലീപ് രാജിവച്ചത്.  ദിലിപ് വിഷയത്തിൽ എന്റെ പേരാണ്ചാനൽ ചർച്ചകളിൽ പലരും  പറയുന്നത്. ഞാനെന്തിനാണ് അടികൊള്ളുന്നത് അദ്ദേഹം പറഞ്ഞു.ദിലീപ് വിഷയം പരിഹരിച്ചുവെന്നാണ് കരുതുന്നത്. 

രാജിവച്ച നടിമാർ അവരെ തിരിച്ചെടുക്കണമെങ്കിൽ പുതിയ അപേക്ഷ നൽകണം. നടിമാർ മാപ്പ് പറയണമെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. നാല് പേർ രാജിവച്ച് പോയാൽ അവരെ തിരിച്ചുവിളിക്കുകയെന്നതല്ല ഞങ്ങളുടെ പ്രധാന പ്രശ്നമെന്ന് മോഹൻലാൽ പറഞ്ഞു. 

W. C. C അംഗങ്ങളെ നടിമാരൊന്നു വിളിച്ച് സംസാരിച്ചത് ,അവരെ അങ്ങനെയെ വിളിക്കാൻ കഴിയൂ. രാജിവച്ചവരെ തിരിച്ചെടുക്കുന്ന വിഷയം ഇപ്പോൾ ചിന്തയിൽ ഇല്ല. രാജിവച്ചവർ അപേക്ഷ തരട്ടെ. എന്നിട്ട് തിരിച്ചെടുക്കുമോ ഇല്ലയോ അന്നേരം  പറയാം.

അലൻസിയർ ലേ ലോപ്പസിന് എതിരായ മീ ടു അരോപണങ്ങളെക്കുറിച്ച് അമ്മ ചർച്ച ചെയ്യും. അലൻസിയറെ വിളിച്ച് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാവർക്കും എന്നെ ആവശ്യമുണ്ടെങ്കിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരും.  നവംബർ 24 ന് അമ്മ എക്സിക്യൂട്ടിവ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.