" ആനക്കള്ളനെന്നാൽ ആനയെ മോഷ്ടിക്കുന്ന കള്ളൻ എന്നല്ല " . കുടുംബ പ്രേക്ഷകർ എറ്റെടുത്ത് " ആനക്കള്ളൻ " .

ബിജുമോനോനെ നായകനാക്കി സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആനക്കള്ളൻ " .പഞ്ചവർണ്ണ തത്തയ്ക്ക്ശേഷം  സപ്തതരംഗ് നിർമ്മിക്കുന്ന ചിത്രമാണിത്. 


തലസ്ഥാന നഗരിക്കടുത്തുള്ള ഒരു സർക്കാർ സ്ഥലത്തെ സർക്കാർ വക അതിഥിമന്ദിരത്തിന്റെ അറ്റകുറ്റ പണികൾക്കിടയിൽ ഒരു അസ്ഥികൂടം ലഭിക്കുന്നതോടെയാണ് ചിത്രം തുടങ്ങുന്നത് . ഈ കേസിന്റെ ചുമതല ഡിപ്പാട്ടുമെന്റിൽ ആന എസ്തപ്പാൻ എന്നറിയപ്പെടുന്ന ഡി.വൈ. എസ്.പി എസ്തപ്പാനും, സി.ഐ.   ബ്രൂസ് ലി രാജനുമായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇവർ ആദ്യം ചെയ്തത് കള്ളൻപവിത്രനെ ജയിലിൽ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. അങ്ങനെ പവിത്രൻ ജയിൽ മോചിതനായി പോലിസ് സംഘത്തോടൊപ്പം കൂടി .തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .


കള്ളൻ പവിത്രനായി ബിജു മേനോൻ അരങ്ങു തർക്കുമ്പോൾ, എസ്തപ്പാനായി സിദ്ദീഖ്, ബ്രൂസ് ലി രാജനായി സുരേഷ് കൃഷ്ണയും തിളങ്ങി.   


സുരാജ് വെഞ്ഞാറംമൂട് , അനുശ്രീ  , ഷംന കാസിം, സരയൂ  , സിദ്ദിഖ്, സായ്കുമാർ, ബാല, കൈലാഷ്, ഇന്ദ്രൻസ് ,സുധീർ കരമന, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ,അനിൽ മുരളി ,ശിവജി ഗുരുവായൂർ, ജി. സുരേഷ് കുമാർ, ചെമ്പിൽ അശോകൻ, ബിന്ദു പണിക്കർ , പ്രിയങ്ക ,ഇടവേള ബാബു  ,സേതുലക്ഷ്മി, ബേബി ദയ ,നന്ദു പൊതുവാൾ ,താജുദീൻ , എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.


തിരക്കഥ ഉദയ്കൃഷ്ണയും, ഗാനരചന ഹരി നാരായണനും, രാജീവ് ആലുങ്കലും , സംഗീതം നാദിർഷയും, ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് ജോൺക്കുട്ടിയും, കലാസംവിധാനം സുജിത് രാഘവും ,മേക്കപ്പ് സജി കാട്ടാക്കടയും നിർവ്വഹിക്കുന്നു. 

ബിജുമോനോനെ നായകനാക്കി സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആനക്കള്ളൻ " .പഞ്ചവർണ്ണ തത്തയ്ക്ക്ശേഷം        സപ്തതരംഗ് നിർമ്മിക്കുന്ന ചിത്രമാണിത്. 

അനുശ്രീ , ഷംന കാസിം, കനിഹ , സിദ്ദിഖ്, സായ്കുമാർ, ബാല, കൈലാഷ്, ഇന്ദ്രൻസ് ,സുധീർ കരമന, ഹരീഷ് കണാരൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

തിരക്കഥ ഉദയ്കൃഷ്ണയും, ഗാനരചന ഹരി നാരായണനും, രാജീവ് ആലുങ്കലും , സംഗീതം നാദിർഷയും, ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് ജോൺക്കുട്ടിയും, കലാസംവിധാനം സുജിത് രാഘവും നിർവ്വഹിക്കുന്നു .


സപ്തതരംഗ്  സിനിമയുടെ ബാനറിൽ ഡോ. രാംദാസ് ചേലൂർ, നന്ദകുമാർ, ഒ.പി ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളിക്കാലിൽ ,മധു ചിറയ്ക്കൽ എന്നിവർ ചേർന്നാണ് " ആനക്കള്ളൻ " നിർമ്മിച്ചിരിക്കുന്നത് . 


ഒന്നാം പകുതിയിൽ കോമഡി രംഗങ്ങളും രണ്ടാം പകുതിയിൽ സീരിയസ് രംഗങ്ങളും ഉൾകൊള്ളിച്ചാണ് " ആനക്കള്ളൻ " പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത് .എല്ലാത്തരം പ്രേക്ഷകർക്കും  " ആനക്കള്ളൻ " ഇഷ്ടപ്പെടും എന്ന് കരുതാം .

റേറ്റിംഗ് :  3 / 5.
സലിം പി. ചാക്കോ . No comments:

Powered by Blogger.