ജയറാം- ലിയോ തദേവൂസ് ടീമിന്റെ " ലോനപ്പന്റെ മാമ്മോദീസയുടെ " ചിത്രീകരണം തുടങ്ങി.

ജയറാം നായകനാകുന്ന " ലോനപ്പന്റെ മാമ്മോദീസ " സംവിധാനം ചെയ്യുന്നത് ലിയോ തദേവൂസാണ്. തൃശൂർ, മാള, ഇരിങ്ങാലക്കുട എന്നിവടങ്ങളിലെ ക്രൈസ്തവ  സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. 

ശാന്തി കൃഷ്ണ ,നിഷ സാരംഗ്, ഇമാ പവിത്രൻ, കനിഹ, അന്നാ രേഷ്മ രാജൻ ,ഇന്നസെന്റ്, ഹരീഷ് കണാരൻ, ജോജു ജോർജ്‌, ദിലീഷ് പോത്തൻ, അലൻസിയർ ലേ ലോപ്പസ്, ഇർഷാദ്, നിയാസ് ബക്കർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന ഹരിനാരായണനും സംഗീതം അൽഫോൺസ് ജോസഫും ,ഛായാഗ്രഹണം സുധീർ രവീന്ദ്രനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.