" വണ്ടർ ബോയ്സ് " ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും.

ബാല, പ്രവീൺ പ്രേം , റയീസ് സുൽത്താൻ ,റെനീഷ്, വിനു രാഘവ് എന്നിവരെ കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീകാന്ത് എസ്. നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " വണ്ടർ ബോയ്സ് " . 

നന്ദു, ശിവജി ഗുരുവായൂർ, സുനിൽ സുഗദ, കോട്ടയം പ്രദീപ്, അനിൽ മുരളി, ദിനേശ് പണിക്കർ ,വി.കെ. ബൈജു, കലാശാല ബാബു, നസീർ സംക്രാന്തി ,സക്കീർ ഷാ, ഷൈജു അറ്റിങ്ങൽ, രഞ്ജിത്, മഹേഷ്, മനുവർമ്മ , ഷാഫി, സുമേഷ് തച്ചനാടൻ ,ഡോണ റൊസാരിയോ, ആദി, സുരേഷ്, സുറുമി, ജിപ്സ ബീഗം, കാർത്തിക, സിനി പ്രസാദ്, പ്രജുഷ ,സ്നേഹലത ,  കുളപ്പുള്ളി ലീല ,ബേബി കാവ്യ നായർ ,ബേബി കുഞ്ഞാറ്റ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

കൃഷ്ണ കാവ്യ ക്രിയേഷൻസിന്റെ ബാനറിൽ ഗോപൻ കോതമംഗലം നിർമ്മിക്കുന്നു. ഛായാഗ്രഹണം ഹാരീസ് അബ്ദുള്ളയും, ഗാനരചന ബി.കെ. ഹരിനാരായണനും ,പൂവച്ചൽ ഹൂസൈനും സംഗീതം റോണി റാഫേലും, ബിനു ചാത്തന്നൂരും, എഡിറ്റിംഗ് ബാബുരാജും  നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.