മോഹൻലാൽ - നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ചിത്രം " കായംകുളം കൊച്ചുണ്ണി " ഒക്ടോബർ പതിനൊന്നിന് തിയേറ്ററുകളിൽ എത്തും.

കായംകുളം കൊച്ചുണ്ണിയിൽ നിവിൻപോളി കായംകുളം കൊച്ചുണ്ണിയായും, മോഹൻലാൽ ഇത്തിക്കര പക്കിയായും വേഷമിടുന്നു  . റോഷൻ ആൻഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്.  
   
 പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പണക്കാരിൽ നിന്ന് സമ്പത്ത് മോഷ്ടിച്ച് പാവപ്പെട്ടവർക്ക് കൊടുക്കലായിരുന്നു  കായംകുളം കൊച്ചുണ്ണിയുടെ പ്രധാന തൊഴിൽ .

പ്രിയ ആനന്ദ് ജാനകിയായും, പ്രിയങ്ക തിമേഷ് സുഹറായായും, സണ്ണി വെയ്ൻ കേശവനായും ,ബാബു ആന്റണി തങ്ങളായും, ഷൈൻ ടോം ചാക്കോ കൊച്ചു പിള്ളയായും വേഷമിടുന്നു.സുധീർ കരമന, സുദേവ് ,മണികണ്ഠൻ  ആർ. ആചാരി, സിദ്ധാർത്ഥ് ശിവ  , സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, സുദേവ് നായർ, അശ്വനി ചന്ദ്രശേഖർ ,പത്മരാജൻ രതീഷ്,  മുകുന്ദൻ ,മാമുക്കോയ ,സുനിൽ സുഖദ ,സാദിഖ്, ഇടവേള ബാബു, അനീഷ് ജി . മോനോൻ , അമിത് ചക്കാലയ്ക്കൽ, റൊമഞ്ച് ,വിഷ്ണു പ്രകാശ്, വിജയൻ കാരത്തൂർ, സുദീൽ കുമാർ, ഭാസ്കർ , പ്രിയങ്ക, അശ്വതി, സുസ്മിതാ റോയ്, തെസ്നി ഖാൻ എന്നിവരും , നോറാ ഫത്തേഫി ഡാൻസ് രംഗത്തും  അഭിനയിക്കുന്നു. 

45 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ബിനോദ് പ്രദാൻ ക്യാമറയും,   ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും, തിരക്കഥയും സംഭാഷണവും ബോബി - സഞ്ജയും ,ഷോബിൻ കണ്ണങ്ങാട് ,റഫീഖ് അഹമ്മദ് എന്നിവർ ഗാനരചനയും ,ഗോപി സുന്ദർ സംഗീതവും നിർവ്വഹിക്കുന്നു. 

 ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി.

ഇറോസ് ഇന്റർനാഷണലും ,ശ്രീഗോകുലം മൂവിസും ചേർന്ന് മൂന്നുറോളം തീയേറ്ററുകളിൽ " കായംകുളം കൊച്ചുണ്ണി " റിലീസ് ചെയ്യും. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.