ഗോകുൽ സുരേഷിന്റെ " ഉൾട്ട " , '' സംവിധാനം സുരേഷ് പൊതുവാൾ .

തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉൾട്ട " .ഗോകുൽ സുരേഷ് നായകനാകുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ , അനുശീ ,രമേഷ് പിഷാരടി, രഞ്ജി പണിക്കർ , ശാന്തികൃഷ്ണ കെ.പി. ഏ.സി ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ , രചനാ നാരായണൻകുട്ടി , ആര്യ, മഞ്ജു സുനിച്ചൻ, കോട്ടയം പ്രദീപ് , ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി എന്നിവരും അഭിനയിക്കുന്നു. 

സിപ്പി ക്രിയേറ്റിവ് വർക്സിന്റെ ബാനറിൽ ഡോ. സുഭാഷ് സിപ്പിയാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ,ഗാനരചന ബി.കെ. ഹരി നാരായണനും ,അജോയ് ചന്ദ്രനും, സംഗീതം ഗോപി സുന്ദറും ,സുദർശനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.