" ഡാകിനി " പൂർത്തിയായി.

പ്രായമായ നാല് സ്ത്രീകളെ പ്രധാനമായും കേന്ദ്രീകരിച്ചുള്ള ഒരു  ത്രില്ലർ ഹ്യൂമർ ചിത്രമായി ഡാകിനിയെ കാണാം. കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റെജി നായർ ആണ് ഡാകിനി സംവിധാനം ചെയ്യുന്നത്. 

സരസ ബാലുശ്ശേരി ( സുഡാനി ഫ്രെയിം ) ,സേതുലക്ഷ്മി, പൗളി വൽസൻ , സാവിത്രി ശ്രീധരൻ  ( സുഡാനി ഫ്രെയിം ) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ്, അലൻസിയർ ലോ ലോപ്പസ്, ഇന്ദ്രൻസ് , സൈജു കുറുപ്പ് ,ബേബി നമിത  തുടങ്ങിയവരും ഡാകിനിയിൽ അഭിനയിക്കുന്നു. 

ലിങ്കു എബ്രാഹാമിന്റെ ഗാനങ്ങൾക്ക് രാഹുൽ രാജ് സംഗീതം നൽകുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും , അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. യൂണിവേഴ്സൽ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ ബി. രാകേഷ്, സന്ദീപ് സേനൻ, അനീഷ് എം. തോമസ് ചേർന്നാണ് " ഡാകിനി " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.