വൈ. എസ്. ആറായി മമ്മൂട്ടി. "യാത്ര" ഡിസംബർ 21 ന് റിലീസ്.

ആന്ധ്രപ്രദേശ്  മുൻ മുഖ്യമന്ത്രി വൈ. എസ്. ആർ നടത്തിയ  ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. മാഹി രാഘവ് ആണ്  ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തി ജഗൻ മോഹൻ റെഡ്ഡിയായി വേഷമിടുന്നു. നയൻതാരയാണ് നായിക. വിജയ്              ചില്ലയും, ശശി ദേവിറെഡ്ഡിയും ചേർന്നാണ്  ചിത്രം നിർമ്മിക്കുന്നത്. 

2004 അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച വൈ.എസ്. ആറിന്റെ 1475 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്ര നിർമ്മിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോൾ ഹെലികോപ്റ്റർ തകർന്നാണ് വൈ. എസ്. ആർ മരിക്കുന്നത്. വൈ. എസ്. ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനമായ ഡിസംബർ 21 ആണ് "യാത്ര " റിലിസ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. 

മമ്മൂട്ടി വൈ . എസ്. ആറായി എത്തുന്ന യാത്രയുടെ ടീസറിനും ,പോസ്റ്റ്റിനും, ഗാനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക്, മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ''യാത്ര''.

No comments:

Powered by Blogger.