മലയാള സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ബിഗ് ബഡ്ജറ്റ് സിനിമ " രണം " നിർമ്മിച്ചത് - ബിജു തോമസ്.

മലയാളത്തിൽ ഒരു ഹോളിവുഡ്  മോഡലിൽ ഒരു സിനിമ അതാണ് ഉദ്ദേശിച്ചതെന്ന്  രണത്തിന്റെ നിർമ്മാതാവ് ബിജു തോമസ് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.


മാഫിയ ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപകയുടെ കഥയാണ് " രണം" പറയുന്നത്. പൃഥിരാജ് സുകുമാരനും, റഹ്മാനും അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയതായും ബിജു തോമസ് പറഞ്ഞു.

അമേരിക്കയിൽ  സ്ഥിരം താമസകാരൻ ആണെങ്കിലും സിനിമ എന്നും കൂടെയുള്ളതാണ് .  അതുകൊണ്ടാണ് ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.


ക്രിസ്ത്യൻ ബ്രൂനൈറ്റിയും, ഡേവിഡ് അലസി, അരോൻ റോസൻഡ്രി തുടങ്ങിയ ലോക ശ്രദ്ധ നേടിയ സംഘട്ടന സംവിധായകരെ മലയാളത്തിന് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതുപോലെ നവാഗത സംവിധായകനായ നിർമ്മൽ സഹദേവിനെ അവതരിപ്പിക്കാൻ കഴിഞ്ഞതിലും  സന്തോഷമുണ്ടെന്ന് ബിജു പറഞ്ഞു.


പത്തനംതിട്ട ജില്ലയിലെ മൈലപ്രാ സ്വദേശിയാണ് ബിജു തോമസ് .ഭാര്യ റാണി  ഉമ്മനും  സഹനിർമ്മാതാക്കളിൽ ഒരാളാണ്.


സലിം പി. ചാക്കോ.

No comments:

Powered by Blogger.