വിസ്മയം തീർത്ത് - സൂപ്പർ നാച്ചുറൽ ഹൊറർ സിനിമ - "ദ് നൺ'' .


1952- ൽ റൂമാനിയായിൽ നടന്ന കന്യാസ്ത്രിയുടെ ദുരൂഹ മരണമാണ് സിനിമയുടെ പ്രമേയം. കന്യാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ വൈദികൻ ,കന്യാസ്ത്രി ,ഒരു സഹായി എന്നിവരെ വത്തിക്കാൻ നിയമിക്കുന്നു. അവർ റൂമാനിയായിൽ എത്തുന്നതും പിന്നിട് നടക്കുന്ന സംഭവങ്ങളുമാണ്  സിനിമ പറയുന്നത്.

കൺജറിംങ്ങ് രണ്ടിലെ കന്യാസ്ത്രിയെ ആസ്പദമാക്കിയാണ് "  ദ് നൺ " .അമേരിക്കൻ ഗോഥിക് സൂപ്പർ നാച്ചുറൽ ഹൊറർ സിനിമയായാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് .


ഹോളിവുഡ് നടിയും, തിരക്കഥാകൃത്തുമായ ബോണി ആരോൺസ്  പ്രേതമായി വേഷമിടുന്നു. ടൈസ ഫർമിഗ, ഡെമിയൻ ബിച്ചിർ ,ഇൻഗ്രിഡ് ബിസും  സിനിമയിൽ അഭിനയിക്കുന്നു. കോറിൻ ഹാർഡിയാണ്      " ദ് നൺ "  സംവിധാനം ചെയ്യുന്നത്.


മുൻ ഹൊറർ ചിത്രങ്ങളെ പോലെ "ദ് നൺ " എത്തിയില്ല എന്നാണ് വിലയിരുത്തൽ. ഗ്രാഫിക്സും ,പശ്ചാത്തല സംഗീതവും ശ്രദ്ധേയമായി. കഥ തയ്യാറാക്കിയിരിക്കുന്നത് ജെയിംസ് വാനും, ഗാരി ഡൊബർമാനും ചേർന്നാണ്. പീറ്റർ സാഫ്രാനും, ജെയിംസ് വാനും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.       
മാക്സിമെ  അലക്സാണ്ട്ര ക്യാമറയും, മൈക്കിൾ അല്ലറും ,കെൻബ്ലാക്ക് വെല്ലും എഡിറ്റിംഗും ,എബൽ കോറോൻസ്കി സംഗീതവും നിർവ്വഹിക്കന്നു.


ബോണി ആരോൺസ് വാലക് ആയും , നൺ ആയും തിളങ്ങി. പുരോഹിതൻ ബുർക്കെ ആയി ഡെമിയൻ ബിച്ചിറും നന്നായി അഭിനയിച്ചിട്ടുണ്ട്.


റേറ്റിംഗ് - 3/5 .                   
സലിം പി. ചാക്കോ .

No comments:

Powered by Blogger.