റഹ്മാന്റെ ശക്തമായ തിരിച്ച് വരവുമായി " രണം".


രണം Detroit Crossing - ലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ റഹ്മാൻ വീണ്ടും ശക്തമായ തിരിച്ച് വരവാണ് മലയാള സിനിമയിലേക്ക്  നടത്തിയിരിക്കുന്നത്.  രണത്തിലെ ദമോദർ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാൻ റഹ്മാന് കഴിഞ്ഞു.

എന്നും മലയാളത്തെ സ്നേഹിക്കുന്ന ഈ നടൻ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായി തുടരുമ്പോഴാണ് രണത്തിൽ അഭിനയിച്ചിരിക്കുന്നത്.

1983-ൽ പുറത്തിറങ്ങിയ  "കൂടെവിടെയിലൂടെ " തുടങ്ങിയ റഹ്മാൻ നിരവധി മികവാർന്ന കഥാപാത്രങ്ങളാണ് മലയാള സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് . കൂടെവിടെയിലെ അഭിനയത്തിന് മികച്ച സഹനടൻ അവാർഡും ആദ്യ ചിത്രത്തിലുടെ റഹ്മാൻ നേടി. കാണാമറയത്ത് , ചിലമ്പ്, തമ്മിൽ തമ്മിൽ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഉയരങ്ങളിൽ, വാർത്ത ,ഉപഹാരം,പൂമുഖപടിയിൽ  നിന്നെയും കാത്ത്, ഈ തണലിൽ ഇത്തിരി നേരം, ഈ ലോകം ഇവിടെ കുറെ മനുഷ്യർ ,കണ്ടു കണ്ടറിഞ്ഞു ,മുക്തി , ചരിത്രം, കാലാൾപ്പട ,ഇവിടെ തുടങ്ങുന്നു ,വീണ മിട്ടിയ വിലങ്ങുകൾ , അപാരത എന്നീ ചിത്രങ്ങൾ അക്കാലത്തെ  വൻ ഹിറ്റുകളായിരുന്നു.

മറുപടി , ലാവണ്ടർ ,മുംബൈ പോലിസ് , മുസാഫിർ, ലില്ലിസ് ഓഫ് മാർച്ച്, ബാച്ചിലർ പാർട്ടി, മഞ്ചാടിക്കുരു, ട്രാഫിക് ,മോസ്  & ക്യാറ്റ്, ഭാര്യ ഒന്ന് മക്കൾ മൂന്ന്, കേരളകഫെ / ഐലൻഡ് എക്സ്പ്രസ്സ്, വെറുതെ ഒരു ഭാര്യ ,എബ്രാഹാം ലിങ്കൺ , നൻമ ,ഗോൾ ,റോക്ക് & റോൾ, ഭാർഗ്ഗവചരിതം മൂന്നാം കാണ്ഡം ,രാജമാണിക്യം, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു .

1986-ൽ റിലിസ് ചെയ്ത നിലാവെ മലരെ ആയിരുന്നു ആദ്യ തമിഴ് ചിത്രം. 2015 -ൽ പി.  പത്മരാജൻ പുരസ്കാരവും  റഹ്മാൻ നേടിയിരുന്നു.

മമ്മൂട്ടിയോടെപ്പമാണ് കുടുതൽ ചിത്രങ്ങളും അഭിനയിച്ചിരിക്കുന്നത്. രണത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് റഹ്മാൻ നടത്തിയിരിക്കുന്നത്.       

സലിം പി. ചാക്കോ

No comments:

Powered by Blogger.