" മാംഗല്യം തന്തു നാനേന " സെപ്റ്റംബർ 20ന് റിലിസ് ചെയ്യും.പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാത്ത ഒരു ചെറുപ്പക്കാരൻ, അതോടൊപ്പം  പണം വേണ്ട വിധം ഉപയോഗിക്കാനറിയാവുന്ന ഒരു പെണ്ണിനെ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാനുള്ള ശ്രമങ്ങളുമാണ് " മാംഗല്യം തന്തു നാനേന "യുടെ പ്രമേയം.  നവാഗതയായ  സൗമ്യാ സദാനന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത് .

റോയി ഗൾഫിൽ നിന്നും വിവാഹം കഴിക്കാനായി നാട്ടിലെത്തി ,പക്ഷെ ഈ വരവിന് അവന്റെ ജോലി നഷ്ടപ്പെടുന്നു. നാട്ടിൽ റോയിയ്ക്ക് ഏറ്റവും വിശ്വാസമുള്ള സുഹൃത്ത് ഷംസുവാണ്. ഷംസുവാണ് റോയിയുടെ  ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നത്. ഒരു മാട്രിമോണിയൽ സൈറ്റിൽ പരസ്യം കൊടുത്തതിനെ തുടർന്ന് പരിചയപ്പെട്ട ക്ലാരയെ റോയി വിവാഹം കഴിക്കുന്നു. ക്ലാരയ്ക്ക് ജോലിയില്ലെങ്കിലും സാമ്പത്തികമുള്ള കുടുംബത്തിലെ അംഗമാണ്. പുരാതനമായ ഒരു കത്തോലിക്കാ  കുടുംബത്തിലെ അംഗമാണ് റോയിയെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. റോയിയുടെ അദ്ധ്യാനത്തിലുടെ കിട്ടുന്ന തുക ഉപയോഗിച്ചാണ് കുടുംബം പിടിച്ച് നിൽക്കുന്നത്.


സംവിധായിക സൗമ്യയും ,തിരക്കഥാകൃത്ത് ടോണിയും ഐ.ടി രംഗത്ത് നിന്നാണ് സിനിമയിൽ എത്തിയിരിക്കുന്നത്. ദിൽനാഥ് പുത്തഞ്ചേരി , മിർഷാദ് എന്നിവരുടെ ഗാനങ്ങൾക്ക് സയനോര ,രേവതി, സുനാദ് , അസീം റോഷൻ എന്നിവരാണ് സംഗീതം നൽകുന്നത്. അരവിന്ദ് കൃഷ്ണ ക്യാമറയും, ക്രിസ്റ്റി എഡിറ്റിംഗും, ബാദുഷ പ്രൊഡക്ഷൻ കൺട്രോളറും ,നഹസ് ബാല കലാ സംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിക്കുന്നു.  യു. ജി.എം എന്റർടെയ്ൻ മെന്റിന്റെ ബാനറിൽ ഡോ. സഖറിയാ തോമസ്, ആൽവിൻ ആന്റണി, പ്രിൻസ് പോൾ, എയ്ഞ്ചലീനാ മേരി ആന്റണി  എന്നിവരാണ് " മാംഗല്യം തന്തു നാനേന " നിർമ്മിക്കുന്നത്.


റോയിയെ കുഞ്ചാക്കോ ബോബനും , ക്ലാരയെ നിമിഷ സജയനും  ആണ് അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ ,വിജയരാഘവൻ, അലൻസിയർ ലേ ലോപ്പസ്, ചെമ്പിൽ അശോകൻ, ശാന്തി കൃഷ്ണ, സലിം കുമാർ, പൊന്നമ്മ ബാബു, ജോമോൻ ,മോളി കണ്ണമാലി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.


No comments:

Powered by Blogger.