സംവിധായകൻ കെ.കെ. ഹരിദാസിനെ ജൻമനാടായ മൈലപ്രായിൽ അനുസ്മരിച്ചു.



മലയാള സിനിമ പ്രേക്ഷകരുടെ  പ്രിയപ്പെട്ട സംവിധായകൻ കെ.കെ. ഹരിദാസിനെ ജന്മനാടായ മൈലപ്രായിൽ നടന്ന ചടങ്ങിൽ  അനുസ്മരിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മയും  മൈലപ്രാ റസിഡന്റ്സ് & വെൽഫയർ അസോസിയേഷനും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, രംഗത്തെ പ്രമുഖരും , ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

സംവിധായകൻ രാജേഷ് കണ്ണങ്കര  അനുസ്മരണ പ്രസംഗം നടത്തി. സാഹിത്യകാരൻ  കോന്നിയൂർ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബേത്ത് അബു , മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാൽ , കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യൂ തോമസ്, മൈലപ്രാ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി.കെ. ഗോപി , തോമസ് മാത്യു, മോളിക്കുട്ടി ബേബി, പത്തനംതിട്ട നഗരസഭ കൗൺസിലർ ഏബൽ മാത്യൂ, മോൺസിഞ്ഞോർ ജോൺ തുണ്ടിയത്ത്, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോന്നി താലൂക്ക് സെക്രട്ടറി സാമുവൽ കിഴക്കുപുറം ,പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സ് എം.ഡി പി.എസ്സ് രാജേന്ദ്രപ്രസാദ്, സി.പി.ഐ (എം) നേതാവ് ഡോ. കെ.കെ. അജയകുമാർ, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗം റെജി മാത്യു മൈലപ്രാ , പത്രപ്രവർത്തകൻ സുനിൽ മാമൻ കൊട്ടുപ്പള്ളിൽ, സിനിമ നിരൂപകരായ ടി.എ. പാലമൂട്, എം.എസ്സ് സുരേഷ് ,സഹ സംവിധായകൻ സജിത്ത് ബാലകൃഷ്ണൻ , മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ബിജു ശമുവേൽ,  ക്യാമറമെൻ സന്തോഷ് ശ്രീരാഗം, സീരിയൽ നടൻ പ്രശാന്ത് ശ്രീധർ, ഗായകൻ റെനി വർഗ്ഗീസ്, ബേബി മൈലപ്രാ ( കോൺഗ്രസ്സ് ) ,  ഏ.ജി ഗോപകുമാർ ( സി.പി. ഐ) ,സിനിമ പ്രേക്ഷക കൂട്ടായ്മ  ഭാരവാഹികളായ ജോജു ജോർജ്ജ് തോമസ്,  അനിൽ കുഴിപതാലിൽ ,റെജി എബ്രഹാം , റസിഡന്റ്സ് അസോസിയേഷൻ ട്രഷറാർ വി.ആർ .വിശ്വനാഥൻ, എസ്. പി. സജൻ  തുടങ്ങിയവർ അനുസ്മരണം നടത്തി. സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ  സലിം പി. ചാക്കോ സ്വാഗതം പറഞ്ഞു.  കെ.കെ. ഹരിദാസിന്റെ ബന്ധുക്കളും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.