സംവിധായകൻ കെ.കെ. ഹരിദാസ് അനുസ്മരണം ജൻമനാടായ മൈലപ്രായിൽ സെപ്റ്റംബർ മൂന്നിന് .മലയാള സിനിമ ആസ്വാദകരെ ചിരിപ്പിച്ച സംവിധായകൻ കെ.കെ. ഹരിദാസിനെ ജന്മനാടായ  പത്തനംതിട്ട ജില്ലയിലെ മൈലപ്രായിൽ സെപ്റ്റംബർ മൂന്ന് തിങ്കളാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ അനുസ്മരിക്കും.   സിനിമ പ്രേക്ഷക കൂട്ടായ്മയും , മൈലപ്രാ റസിഡന്റ്സ് & വെൽഫയർ അസോസിയേഷനും ചേർന്നാണ് അനുസ്മരണ ചടങ്ങ് മൈലപ്രാ പള്ളിപ്പടി സാംസ് ഗാർഡൻസിൽ സംഘടിപ്പിക്കുന്നത്. വിവിധ മേഖലയിലെ പ്രമുഖർ ചടങ്ങിൽ അനുസ്മരണം നടത്തും.


1994 മുതൽ സിനിമാ സംവിധാന രംഗത്ത് സജീവമായി. ബി.കെ. പൊറ്റക്കാട് ,റ്റി.എസ്. മോഹനൻ, തമ്പി കണ്ണന്താനം, വിജി തമ്പി , രാജസേനൻ എന്നിവരുടെ സഹായിയായി പ്രവർത്തിച്ചു. 1982-ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത " ഭാര്യ ഒരു മന്ത്രി " എന്ന ചിത്രത്തിലുടെ സംവിധാന സഹായിയായി തുടക്കം. നിസാർ സംവിധാനം ചെയ്ത " സുദിനം" ആയിരുന്നു അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച അവസാന ചിത്രം . 1994-ൽ പുറത്തിറങ്ങിയ ജയറാം നായകനായ "  വധു ഡോക്ടറാണ് " ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം .പലപ്പോഴും സിനിമകൾക്ക് വിചിത്രമായ പേര് ഇടുന്ന ഇടുന്ന വ്യക്തിയായിരുന്നു കെ.കെ ഹരിദാസ്.


45 -ൽ പരം ചിത്രങ്ങളുടെ സഹസംവിധായകൻ ആയി പ്രവർത്തിച്ചിരുന്നു.  അന്തരിച്ച പ്രശ്സത സംഗീത സംവിധായകൻ കണ്ണൂർ രാജൻ സഹോദരി             ഭർത്തവാണ്.


വധു ഡോക്ടറാണ് , കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ , കല്യാണ പിറ്റേന്ന്,  ഇക്കരയാണെന്റെ മാനസം, പഞ്ചപാണ്ഡവർ , ഒന്നാംവട്ടം കണ്ടപ്പോൾ , ഈ മഴ തേൻമഴ , സി.ഐ. മഹാദേവൻ അഞ്ചടി നാലിഞ്ച് , വെക്കേഷൻ , മാണിക്ക്യൻ ,               ഗോപാലാപുരാണം , ജോസേട്ടന്റെ ഹീറോ , 3 വിക്കറ്റിന് 365 റൺസ് എന്നീ ചിത്രങ്ങൾ ഹരിദാസ് സംവിധാനം ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിലെ മൈലപ്രായിലാണ് ജനനം. അനിത ഹരിദാസ് ഭാര്യയും , ഹരിത ഹരിദാസ് , സൂര്യദാസ് എന്നിവർ മക്കളുമാണ്.

ആദ്യ ചിത്രത്തിൽ ജയറാമും നാദിയ മൊയ്തുവുമായിരുന്നു പ്രധാന താരങ്ങളെങ്കിൽ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിലൂടെ ദിലീപിന് നായക വേഷവും സമ്മാനിച്ചു. വെള്ളിത്തിരയോടുള്ള ഒടുങ്ങാത്ത പ്രണയമായിരുന്നു ഹരിദാസിന്റെ ജീവിതം. 15-ാം വയസ്സിൽ അസിസ്റ്റ്ന്റ്       ഡയറ്കടറായി സിനിമയുടെ ലോകത്തിയ ഹരിദാസ് ഇരുപത്തിയൊഴാം വയസ്സിൽ സ്വതന്ത്ര സംവിധായകനായി. സിനിമയിലേക്കുള്ള വാതിൽ തുറന്നതിന് സഹോദരീ ഭർത്താവും സംഗീത സംവിധായകനുമായ അന്തരിച്ച  കണ്ണൂർ രാജൻ കാരണവുമായി .

സലിം പി. ചാക്കോ

No comments:

Powered by Blogger.