പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൻ ഓണത്തിന് സിനിമകൾ റിലിസ് ചെയ്യുന്നില്ല.




മമ്മൂട്ടി - സേതു ടീമിന്റെ " ഒരു കുട്ടനാടൻ ബ്ലോഗ്  " , മോഹൻലാൽ - നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ടീമിന്റെ " കായംകുളം കൊച്ചുണ്ണി " ,  ഫഹദ് ഫാസിലിന്റെ   " വരത്തൻ "  , ബിജു മേനോന്റെ " പടയോട്ടം'' ,  ടോവിനോ തോമസിന്റെ " തീവണ്ടി " എന്നീ ചിത്രങ്ങളാണ് ഓണത്തിന് റിലിസിന് തയ്യാറായിരുന്നത്.

പ്രളയകെടുതിമുലം കേരള സമൂഹം ബുദ്ധിമുട്ടുമ്പോൾ ഈ സിനിമകൾ റിലിസ് ചെയ്താൽ പ്രേക്ഷകർ സിനിമകൾ ഏറ്റെടുക്കില്ല എന്ന തിരിച്ചറിവാണ് റിലിസ് മാറ്റാൻ കാരണം.  കോടി മുടക്കി എടുത്തിട്ടുള്ള ചിത്രങ്ങളാണ് ബഹുഭൂരിപക്ഷവും . മിക്ക സിനിമകളും സെപ്റ്റംബർ രണ്ടാം വാരത്തിലേക്ക് റിലിസ് ചെയ്യാനാണ്  ആലോചിക്കുന്നത് എന്നറിയുന്നു.


ഒരു കുട്ടനാടൻ ബ്ലോഗ്.


പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. കുട്ടനാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ബിഗ് ബ്രദറായ ഹരി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.

അനു സിത്താര, റായ് ലക്ഷ്മി ,ഷംനാ കാസിം എന്നിവരാണ് നായികമാർ .ലാലു അലക്സ്, നെടുമുടി വേണു, ജേക്കബ് ഗ്രിഗറി ,ജൂഡ് ആന്റണി ജോസഫ്, സഞ്ജു ശിവറാം, ഷാഹിൻ സിദ്ധിഖ് ,ആദം ആയൂബ്, ബാലാജി, സോഹൻ സീനുലാൽ,  ജെയ്സ് ,ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, പൊന്നമ്മ ബാബു, തെസ്നി ഖാൻ ,നന്ദൻ ഉണ്ണി, വിവേക് ഗോപൻ, ബിന്ദു സജീവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഹരി നാരായൺ, റഫീഖ് അഹമ്മദ് - ഗാനരചന . ശ്രീനാഥ് - സംഗീതം. പ്രദീപ് നായർ - ഛായാഗ്രഹണം.  സഖീർ മുഹമ്മദ്- എഡിറ്റിംഗ്.  അനന്താവിഷന്റെ ബാനറിൽ പി.കെ മുരളീധരനും ,ശാന്താ മുരളിയും ചേർന്നാണ് ഒരു കുട്ടനാടൻ ബ്ലോഗ് നിർമ്മിച്ചിരിക്കുന്നത്.


കായംകുളം കൊച്ചുണ്ണി


നിവിൻപോളി കായംകുളം കൊച്ചുണ്ണിയായും, മോഹൻലാൽ ഇത്തിക്കര പക്കിയായും വേഷമിടുന്നു കായംകുളം കൊച്ചുണ്ണിയിൽ . പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പണക്കാരിൽ നിന്ന് സമ്പത്ത് മോഷ്ടിച്ച് പാവപ്പെട്ടവർക്ക് കൊടുക്കുകയായിരുന്നു കായംകുളം കൊച്ചുണ്ണി.


റോഷൻ ആൻഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. 45 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ബിനോദ് പ്രദാൻ ക്യാമറയും, ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും, തിരക്കഥയും സംഭാഷണവും ബോബി - സഞ്ജയും നിർവ്വഹിക്കുന്നു.

പ്രിയ ആനന്ദ് ജാനകിയായും, പ്രിയങ്ക തിമേഷ് സുഹറായായും, സണ്ണി വെയ്ൻ കേശവനായും ,ബാബു ആന്റണി തങ്ങളായും, ഷൈൻ ടോം ചാക്കോ കൊച്ചു പിള്ളയായും വേഷമിടുന്നു.മണികണ്ഠൻ ആർ. ആചാരി, തെസ്നി ഖാൻ , സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, സുദേവ് നായർ, അശ്വനി ചന്ദ്രശേഖർ എന്നിവരും , നോറാ ഫത്തേഫി ഡാൻസ് രംഗത്തും  അഭിനയിക്കന്നു.


വരത്തൻ


അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എൻ.പി യും , ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള  നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമ്മിച്ചിരിക്കുന്നത്. അരുൺകുമാർ വി.എ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.


ഇയ്യേബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും,  അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് " വരത്തൻ " .രണ്ട് വ്യതസ്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ അഭിനയിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയാണ് നായിക. രചന - ഷറഫ് , സുവാസ് . സംഗീതം - സുഷിൻ ശ്യം. എഡിറ്റിംഗ് - വിവേക് ഹർഷൻ. ക്യാമറ - ലിറ്റിൽ സ്വയമ്പ് .കലാ സംവിധാനം - അനസ് നാടോടി. ആക്ഷൻ - സുപ്രിം സുന്ദർ .



തീവണ്ടി


നവാഗതനായ ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. പുതുമുഖം സംയുക്തയാണ് നായിക.സുരാജ് വെഞ്ഞാറംമൂട്, സൈജു കുറുപ്പ് , ഷമ്മി തിലകൻ, സുരഭി ലക്ഷ്മി, സുധീഷ്, രാജേഷ് ശർമ്മ , മുസ്തഫ എന്നിവർ അഭിനയിക്കുന്നു. തിരക്കഥ - വിനി വിശ്വലാൽ, ക്യാമറ - ഗൗതം ശങ്കർ, എഡിറ്റിംഗ് - അപ്പു ഭട്ടതിരി, ശബ്ദ മിശ്രണം - രംഗനാഥ് രവി, സംഗീതം - കൈലാഷ് മേനോൻ , സംഘട്ടനം - ജി.മാസ്റ്റർ . ആഗസ്റ്റ് സിനിമാസ് ആണ് തീവണ്ടി നിർമ്മിച്ചിരിക്കുന്നത്.


പടയോട്ടം

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം .സൈജു കുറുപ്പ് , ദിലീഷ് പോത്തൻ ,സുധി കോപ്പ, സുരേഷ് കൃഷ്ണ ,ബേസിൽ ജോസഫ് ,ഹരീഷ് കണാരൻ ,അനു സിത്താര , ഐമ സെബാസ്റ്റ്യൻ ,സേതുലക്ഷ്മി എന്നിവർ പടയോട്ടത്തിൽ അഭിനയിക്കുന്നു. കഥ, തിരക്കഥ - അരുൺ എ. ആർ ,അജയ് രാഹുൽ ,ഗാനരചന - ഹരി നാരായണൻ . സംഗീതം - പ്രശാന്ത് പിള്ള .ക്യാമറ - സതീഷ് കുറുപ്പ് .എഡിറ്റിംഗ് - രതീഷ് രാജ്. വീക്ക്എൻഡ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോളാണ് പടയോട്ടം നിർമ്മിക്കുന്നത്.





No comments:

Powered by Blogger.