നമ്മൾ തിരിച്ചു കൊണ്ടുവരും നമ്മുടെ നാടിനെ ഒരുമയോടെ ഒരുമിച്ച്..


കേരളീയ സമൂഹം മനുഷ്യ നൻമയിലും, സഹവർത്തിത്വത്തിലുമുള്ള വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്.


ജീവിതത്തിലെ സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട വ്യഥയിൽ ചിലരൊക്കെ മാനസിക അസ്വാസ്ഥ്യങ്ങൾ അനുഭവിക്കുകയാണ്. ഈ അവസ്ഥയിൽ വെള്ളം വിഴുങ്ങിയ വീടും പരിസരവും വൃത്തിയാക്കാൻ ഇവരുടെ അനാരോഗ്യം അനുവദിക്കുന്നില്ല. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായവും ഇതിന് കുടിയേതീരൂ. വീടുകളിലേക്ക് തിരിച്ചെത്തു വരെ കാത്ത് നിൽക്കുന്നത് ചെളിയും മാലിന്യങ്ങളും നിറഞ്ഞ വിടുകളാണ്.


ദുരന്തത്തെ മായിച്ചു കളയാനുള്ള പുനർനിർമ്മാണമാണ് പുതിയ ദൗത്യം. പ്രളയം വിഴുങ്ങി എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസം വലിയൊരു സാമൂഹിക പ്രശ്നമാണ്. അതേപോലെ പകർച്ചവ്യാധി ഭീഷണിയും കടുത്ത വെല്ലുവിളിയാണ്.

പ്രളയദുരന്ത രക്ഷാപ്രവർത്തനങ്ങളിൽ
സന്നദ്ധ പ്രവർത്തകരുടെയും രാഷ്ട്രീയ ,സാമൂഹിക സംഘടനകളുടെയും ഉദ്യോഗസ്ഥൻമാരുടെയും പോലിസിന്റെയും ഇടപെടൽ മാതൃകയായി. ഇതിന് ശക്തമായ നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിന് അനുമോദനങ്ങൾ .


കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ ഒരുമയോടെ നേരിട്ട് തോൽപ്പിച്ച നമുക്ക് പുനർനിർമ്മാണ പ്രക്രിയയിലും നല്ല മനസോടെ കൈകോർക്കാം...


സലിം പി. ചാക്കോ.
സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ .

No comments:

Powered by Blogger.