ബാലൻ കെ. നായർ ഓർമ്മയായിട്ട് ആഗസ്റ്റ് 26ന് 18 വർഷം.മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച് കടന്ന് പോയ ബാലൻ കെ. നായർ ഓർമ്മയായിട്ട് ആഗസ്റ്റ് 26ന് 18 വർഷം പൂർത്തിയാവുന്നു. കൂടുതലും, വില്ലൻ വേഷങ്ങളാണ് അദ്ദേഹം  ചെയ്തിട്ടുള്ളതെങ്കിലും നല്ല സ്വഭാവനടനായും നിരവധി ചിത്രങ്ങളിൽ തന്റെ പ്രതിഭ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.


ഏ. വിൻസെന്റിന്റെ " നിഴലാട്ടം" എന്ന സിനിമയിലുടെയാണ് ബാലൻ കെ.നായർ സിനിമയിൽ എത്തിയത്. അതിന് മുൻപ് നാടക രംഗത്ത് അദ്ദേഹം സജീവമായിരുന്നു. അഗ്നി , കരിപൂരണ്ട ജീവിതങ്ങൾ ,ഓപ്പോൾ, ഇതിഹാസം, പടയോട്ടം, അങ്കം എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്.  " കടവ് "  എന്ന ചിത്രത്തിലാണ് അവസാനമായി ബാലൻ കെ. നായർ അഭിനയിച്ചത്.         

സലിം പി. ചാക്കോ .

No comments:

Powered by Blogger.