ഹനാൻ നാല് സിനിമകളിൽ അഭിനയിക്കും.സമൂഹ മാധ്യമങ്ങൾ വേട്ടയാടിയ ഹനാന് സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഹനാന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് സംവിധായകൻ അരുൺ ഗോപി ആയിരുന്നു ആദ്യമായി ഹനാന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തത്. പ്രണവ് മോഹൻലാൽ നായകനാകുന്ന "ഇരുപത്തിയൊന്നാം നൂറ്റാണ്ട് " എന്ന ചിത്രത്തിലാണ് ഹനാന്  അവസരം ആദ്യമായി ലഭിച്ചത്. ടോമിച്ചൻ മുളകുപ്പാടമാണ് ഈ  സിനിമ നിർമ്മിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന " മിഠായിത്തെരുവ് " എന്ന ചിത്രത്തിൽ ഹനാന് ശ്രദ്ധേയമായ വേഷം നൽകുന്നു. കോഴിക്കോട്  മിഠായിത്തെരുവിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ആഗസ്റ്റ് അവസാന ആഴ്ചയിൽ ഷൂട്ടിംഗ് ആരംഭിക്കും. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " മിഠായിത്തെരുവ്".

സോഷ്യൽ മീഡിയാകളിലൂടെ ശ്രദ്ധേയരായ ആളുകളെ മാത്രം ഉൾകൊള്ളിച്ച് നിർമ്മിക്കുന്ന ചിത്രമാണ് "വൈറൽ 2019 " . ഈ ചിത്രത്തിലും ഹനാന് മികച്ച വേഷം നൽകുന്നു.

സംവിധായകനും നടനുമായ സൗബിൻ സാഹിർ നായകനായ " അരകള്ളൻ  മുക്കാകള്ളൻ " എന്ന സിനിമയിലും ഹനാന് വേഷം നൽകാൻ തീരുമാനിച്ചു കഴിഞ്ഞു.

പ്രണവ് മോഹൻലാലിന്റെ "ഇരുപത്തിയൊന്നാം നൂറ്റാണ്ട് " ,വിഷ്ണു ഉണ്ണികൃഷ്ണന്റെ " മിഠായിത്തെരുവ് " , സൗബിൻ സാഹിറിന്റെ "അരക്കള്ളൻ മുക്കാക്കള്ളൻ " , " വൈറൽ 2019 " എന്നി ചിത്രങ്ങളിലൂടെ ഹനാന് സിനിമയിൽ മികച്ച തുടക്കം ലഭിക്കട്ടെ എന്ന് അനുമോദിക്കാം.             

സലിം പി. ചാക്കോ

No comments:

Powered by Blogger.