ഫെഫ്‌ക്ക അറിയിപ്പ്



പ്രിയപ്പെട്ടവരെ ,
ഫെഫ്ക നേതൃത്വത്തിൽ കൂട്ടരാജി എന്ന വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി .

മലയാള ചലച്ചിത്ര രംഗം മുമ്പെങ്ങുമില്ലാത്ത വിധം വൻ പ്രതിസന്ധികളിലൂടെ കടന്നുപോയ കഴിഞ്ഞ നാളുകളിൽ സംഘാടനാപരമായ കെട്ടുറപ്പ് കൊണ്ടും നേതൃത്വത്തിന്റെ ജാഗ്രത കൊണ്ടും  ഫെഫ്കയുടെ നിലപാടുകൾക്ക്‌ കേരളീയ പൊതു സമൂഹത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത് .

ചലച്ചിത്ര രംഗത്തെ സമകാലീന സംഭവങ്ങളിൽ ഫെഫ്ക തകർന്ന് പോകുമെന്ന് മനപ്പായസമുണ്ട ചിലരുടെ മോഹഭംഗത്തിൽ നിന്നും ഉണ്ടായ പ്രതികാര നടപടി മാത്രമാണ് കൂട്ട രാജിയെന്ന ഈ നുണ പ്രചാരണമെന്ന് ഫെഫ്കയുടെ അഭ്യുദയകാംക്ഷികളെയും പൊതുജനങ്ങളെയും ഞങ്ങൾ ഇതിനാൽ അറിയിക്കുന്നു . ഇതിന്റെ പിന്നിലെ ഗൂഡാലോചന കണ്ടെത്താൻ പോലീസിൽ പരാതി നൽകാനും കോടതിയെ സമീപിക്കാനും ഫെഫ്ക നേതൃത്വം തീരുമാനിച്ചു .

ഒരു സംഘടനയെ ഇല്ലാതാക്കാൻ അതിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ട് ആരോപണമുന്നയിക്കുക എന്ന പഴയ കുതന്ത്രം ഫെഫ്കയുടെ ജനനം തൊട്ട് ഈ സംഘടനയുടെ നാശത്തിനായി പ്രവൃത്തിക്കുന്നവർ ചെയ്തു വരുന്നതാണ് .

ഫെഫ്കക്ക് കീഴിലെ പത്തൊൻമ്പത് അംഗസംഘടനകൾ ചേർന്ന കേന്ദ്ര കമ്മറ്റിയാണ് ഫെഫ്ക ജനറൽ കൗൺസിൽ . നിലവിലുള്ള ജനറൽ കൗൺസിൽ കമ്മിറ്റി രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കി നവംബറിൽ ഇലക്ഷൻ നേരിടേണ്ടതാണ് . ഇലക്ഷൻ ആഗസ്റ്റ് മാസം നടത്തുന്നതിനെ കുറിച്ച്  നടന്ന ചർച്ചകളാണ് ഇപ്പോൾ ഫെഫ്കയിൽ കൂട്ടരാജി എന്ന നുണയായി പ്രചരിക്കുന്നത് .

ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെയും പ്രസിഡന്റ് സിബിമലയിലിന്റെയും  അനിഷ്യേധ്യ നേതൃത്വത്തിൽ  തന്നെ ഫെഫ്കയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൂർവ്വാധികം ശക്തിയോടെ മുമ്പോട്ട് പോകുമെന്ന് ഫെഫ്ക നേതൃത്വം അറിയിക്കുന്നു .

സോഷ്യൽ മീഡിയയിലൂടെ ഒരാളെ ഒറ്റദിവസം കൊണ്ട് നായകനും വില്ലനും ആക്കുന്ന സമകാലീന സംഭവങ്ങളെ ഓർമ്മിപ്പിച്ച് , നുണ പ്രചരണം നടത്തി ജനങ്ങളെ  ഭിന്നിപ്പിക്കുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന്  മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത് .
http://www.facebook.com/fefkadirectorsonline

No comments:

Powered by Blogger.