വിജയ് സേതുപതിയുടെ ജൂങ്കാ - മാഫിയ കോമഡി ഫിലിം.കോമഡിയും ആക്ഷനും ചേർന്നുള്ള ചിത്രമാണ് ജൂങ്കാ. ജൂങ്കാ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഗോകുലാണ്.


പരമ്പരാഗത സ്വത്തായ തിയേറ്റർ നേടാൻ ജൂങ്കാ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. രണ്ടാം പകുതി മുഴുവനും പാരീസിന്റെ പശ്ചാത്തലത്തിലാണ്.

സനീഷ്യ, മഡോണ സെബാസ്റ്റ്യൻ ,സുരേഷ്, ചന്ദ്ര മോനോൻ , രാധാരവി,  മൊട്ട രാജേന്ദ്രൻ, യോഗി ബാബു, ശരണ്യ പൊൻ വർണ്ണൻ, നേഹ ശർമ്മ, വിനോദ് മുന്ന, സെൽവി തുടങ്ങിയവർ അഭിനയിക്കുന്നു .സംഗീതം - സിദ്ധ്യാർത്ഥ് വിപിൻ. ക്യാമറ - ദുഡ്ലി . എഡിറ്റിംഗ് - വി.ജെ. സാബു ജോസഫ്. നിർമ്മാണം - വിജയ് സേതുപതി, അരുൺ പാണ്ഡ്യൻ ,ഡി.കെ. ഗണേഷ്. ആർ.എം രാജേഷ് കുമാർ.

ഒന്നാം പകുതി ഇഴച്ചിലാണ്. ക്യാമറ വർക്ക് നന്നായി ദുഡ്ലി  ചിത്രീകരിച്ചിട്ടുണ്ട്. തമാശകൾ കുത്തിനിറയ്ച്ചത് സിനിമയ്ക്ക് ദോഷം ചെയ്തു. ക്ലൈമാക്സ് ഹോളിവുഡ് സ്റ്റെലിൽ ആണ് ചിത്രികരിച്ചിരിക്കുന്നത്. 

റേറ്റിംഗ് - 2.5 / 5 .               
സലിം പി. ചാക്കോ .

No comments:

Powered by Blogger.