മോഹൻലാലിന്റെ രണ്ടാമൂഴം 2019 ജൂലൈയിൽ തുടങ്ങും.


ആയിരം കോടി രൂപ മുതൽമുടക്കുള്ള എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം 2019 ജൂലൈയിൽ തുടങ്ങുമെന്ന് നിർമ്മാതാവ് ബി.ആർ ഷെട്ടി അറിയിച്ചു.


മോഹൻലാൽ ഭീമനായി എത്തുന്ന ഈ സിനിമയിൽ  ലോകസിനിമയിലെയും, ഇന്ത്യൻ സിനിമയിലെയും താരങ്ങളും ടെക്നീഷ്യൻസും ഉണ്ടാവും. സംവിധായകൻ വി.എ. ശ്രീകുമാർ മേനോനുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് ട്വിറ്ററിൽ ബി.ആർ ഷെട്ടി ഷൂട്ടിംഗ് തുടങ്ങുന്ന വിവരം പ്രഖ്യാപിച്ചിരിക്കുന്നത്.


രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് വി.എ. ശ്രീകുമാർ മേനോൻ ആണ്. ഒക്ടോബറിൽ  റിലിസ് ചെയ്യുന്ന മോഹൻലാലിന്റെ "ഒടിയനും" സംവിധാനം ചെയ്യുന്നതും ശ്രീകുമാർ മോനോനാണ്.

രണ്ട് ഭാഗങ്ങളായി പുറത്ത് ഇറങ്ങുന്ന രണ്ടാമൂഴം  മലയാളം , ഹിന്ദി, തമിഴ്, തെലുങ്ക്,  ഇംഗ്ലീഷ് ഭാഷകളിലാണ് റിലിസ് ചെയ്യുന്നത്.                       

 സലിം പി. ചാക്കോ .

No comments:

Powered by Blogger.