മുരളിഗോപിയക്ക് പറയാൻ ഉള്ളതും - സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിന്റെ അഭിപ്രായവും .പ്രിയപ്പെട്ടവരെ, " ലൂസിഫർ " എന്ന ഞാൻ എഴുതി, പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാൾ മുതൽ ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വിഡിയോ ക്ലിപ്പർകളും  നിരവധിയാണ്.

സിനിമയോടുള്ള സ്നേഹവും , പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസിലാക്കി കൊണ്ട് തന്നെ പറയട്ടെ, ഇത്തരം ലീക്കുകൾ ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നും പോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവ്വതിയടയുന്ന ഒരു പാട് ഓൺ ലൈൻ കച്ചവടക്കാരുടെ കാലമാണിത്. ഇത്തരം  നീരൂപിക്കലുകൾ  ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല, മറിച്ച് ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ  ഇത്തരം ലോക്കേഷൻ ലീക്കുകൾ ഉപകരിക്കൂ....

യഥാർത്ഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയ പുരസ്സരം പറഞ്ഞുകൊള്ളട്ടെ. ഒരു സിനിമ ഇറങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത് ഒരു കല എന്ന നിലയിലും ,വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവ് ചെയ്ത്      പ്രോൽസാഹിപ്പിക്കാതിരിക്കുക.   

സസ്നേഹം Murali Gopi .സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിന് പറയാൻ ഉള്ളത്.


മുരളി ഗോപി താങ്കൾ അവസാനം പറഞ്ഞ വാക്കാണ് നിങ്ങളോട് ഞങ്ങൾക്ക്  പറയാൻ ഉള്ളത്. ഇത്തരത്തിലുള്ള  ഓൺലൈൻ ന്യൂസുകൾക്ക് സപ്പോർട്ട് കൊടുക്കുന്നത് നിങ്ങളെ പോലെയുള്ളവരാണ്. ആരുടെ സിനിമ ആയാലും അവർ ഈ പണി തുടരുക തന്നെ ചെയ്യും . എന്നിട്ട് സിനിമ തുടങ്ങുമ്പോൾ ഇവർക്ക് നന്ദിയും പറയും. ലൂസിഫറിന് പണി തന്നു കൊണ്ടിരിക്കുന്നത് ഈകൂട്ടർ തന്നെയാണ്.  അത് വൈകിയാണെങ്കിലും താങ്കൾക്ക് മനസിലായത് നന്നായി. സിനിമയെ സ്വന്തം കണ്ണു പോലെ കാത്ത് സൂക്ഷിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകർ .അത് കൊണ്ട് എല്ലാ ഓൺലൈൻ ന്യൂസുകളെയും  ഒരു പോലെ താങ്കൾ കാണരുത്. ഒരു രൂപ പ്രതിഫലം ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ന്യൂസാണ് " സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ " 

സലിം പി ചാക്കോ . ( എഡിറ്റർ) .
www.cinemaprekshakakoottayma.com

No comments:

Powered by Blogger.