സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നത് വിവാദം ആക്കുന്നവരെ ഒറ്റപ്പെടുത്തണം - സിനിമ പ്രേക്ഷക കൂട്ടായ്മ.



സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന  ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നത് വിവാദം ആക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ പറഞ്ഞു. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അരെ ക്ഷണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. ആ അവകാശത്തിന്റെ  അടിസ്ഥാനത്തിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ മുഖ്യാതിഥിയായി  ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിട്ടുള്ളത്.

ഈ ചടങ്ങിൽ നിന്ന് മോഹൻലാലിനെ ഒഴിവാക്കണമെന്ന ആവശ്യം എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല .  മോഹൻലാൽ എന്ന നടനോട് ചിലരുടെ വ്യക്തിവിരോധം തീർക്കാനുള്ള  വേദിയായി ഈ ചടങ്ങിനെ മാറ്റുകയാണ്.

അങ്ങനെ ഒഴിവാക്കപ്പെടേണ്ടാ ആൾ ആണോ മോഹൻലാൽ ? തന്റെ നടന വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ സജീവ സാന്നിദ്ധ്യമായ  അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ സ്വയം ചിന്തിക്കണം. അഭിപ്രായ വ്യത്യാസം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. അതിന്റെ പേരിൽ എന്തും പറയാം എന്ന സ്ഥിതി മാറേണ്ടതുണ്ട്.

മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലുടെ നിങ്ങുമ്പോൾ ഇത്തരത്തിലുള്ള വിവാദങ്ങൾ കൊണ്ടുള്ള നേട്ടം എന്താണ് ?  വിവാദം കൊണ്ടുവരുന്നവർ മാത്രമാണ് ശരിയെന്ന വാദം അംഗീകരിക്കാൻ കഴിയില്ല.  പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ എല്ലാവരും തയ്യാറാകണം. കേരളത്തിലെ പ്രേക്ഷകരെ ആരുടെയും ഇഷ്ടത്തിന് ലഭിക്കില്ല. ശരിയുടെ ഭാഗത്തെ പ്രേക്ഷകർ നിൽക്കൂ.   അത് കൊണ്ടാണ് ഇക്കാര്യത്തിലുള്ള വിവാദം ഒഴിവാക്കി സർക്കാർ തീരുമാനത്തിനൊപ്പം ബന്ധപ്പെട്ടവർ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നത്.

സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച് ചെയ്ത് പരിഹാരം കണ്ടെത്താൻ "അമ്മ " ഉൾപ്പടെയുള്ള  എല്ലാ ബന്ധപ്പെട്ട സംഘടനകളും തയ്യാറാകണമെന്നും അതിന് സർക്കാർ ഇടപെടൽ  ഉണ്ടാവണമെന്നും സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

No comments:

Powered by Blogger.