My Story ജൂൺ 15ന് റീലിസ് ചെയ്യും.




പൃഥിരാജ് സുകുമാരൻ, പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത റോഷ്നി ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്‌റ്റോറി. പ്രണയം  പശ്ചാത്തലമാക്കിയുള്ള മറ്റൊരു മനോഹര സിനിമ കൂടി റംസാന് പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്.

റോജർ നാരായൻ, ഗണേഷ് വെങ്കിട്ടരാമൻ ,സണ്ണി വെയ്ൻ, മനോജ് കെ.ജയൻ, നന്ദു, മണിയൻപിള്ള രാജു ,സഞ്ജു ശിവറാം, അരുൺ ബെന്നി, പ്രജവാൻ പ്രസാദ് ,ജയ ദിതയാ കാംഗ് എന്നിവരും മൈ സ്‌റ്റോറിയിൽ അഭിനയിക്കുന്നു.


രചന - ശങ്കർ രാമകൃഷ്ണൻ, സംഗീതം - ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം - രാജ നാരായൻ ദെമ്പ്. ക്യാമറ - ഡൂഡ്ലി വിനോദ് പെരുമാൾ. എഡിറ്റിംഗ് - പ്രിയങ്ക പ്രേംകുമാർ.  റോഷ്നി ദിവാകറും, ദിനകരൻ ഓ.വി യും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.  എന്ന് നിന്റെ മൊയതിന് ശേഷം പൃഥിരാജും, പാർവ്വതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്  മൈ സ്‌റ്റോറി.


No comments:

Powered by Blogger.