സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തിനായി പോലീസ് ജൂനിയർ .


മയക്ക് മരുന്നിനെതിരെ സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തണമെന്ന സന്ദേശ യുമായി പോലിസ് ജൂനിയർ. സ്റ്റുഡന്റസ് പോലീസ് കേഡറ്റസിന് മികച്ച പിൻതുണയാണ് സിനിമ നൽകിയിരിക്കുന്നത്.   എസ്.പി.സിയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തെ കുടി ബോദ്ധ്യപ്പെടുത്താൻ കഴിയുന്ന  തരത്തിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്


നരേൻ ,ഷാനവാസ് (ഷാനു ) ,റോഷ്നി മധു, വീണ നായർ, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ ,റോഷൻ, റീന, അസീസ്, ഗോപാൽജി, സിദ്ധു, അഭിനന്ദ്, വിസ്മയ ,ആദർശ്, ലക്ഷ്മി ,ശ്രീക്കുട്ടി, കലാലയം രാധ എന്നിവർ അഭിനയിക്കുന്നു. കഥയെഴുതി സംവിധാനം ചെയ്യുന്നത് സുരേഷ് ശങ്കറാണ്. നിർമ്മാണം - പത്മനാഭൻ ചോംകുളങ്ങര,  ക്യാമറ - ശശി രാമകൃഷ്ണൻ, എഡിറ്റർ - പി.സി. മോഹനൻ, വസ്ത്രാലങ്കാരം - കുക്കു ജീവൻ.

എസ്.പി.സിയുടെ പ്രവർത്തനങ്ങൾ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങളെ മയക്ക് മരുന്ന് മുക്തമാക്കാനുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. മയക്ക് മരുന്ന് റാക്കറ്റുകളുടെ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ എങ്ങനെയാണ് ബന്ധപ്പെടുന്നത് എന്നെക്കെ സിനിമയിലുണ്ട്. സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രമായി പോലീസ് ജൂനിയറിനെ  കാണാം.

റേറ്റിംഗ് - 3/5 .     
സലിം പി. ചാക്കോ .

No comments:

Powered by Blogger.