ജയംരവിയുടെ ടിക്: ടിക്: ടിക് ഹോളിവുഡ്സ്റ്റൈലിൽ .


ഭൂമിയെ നശിപ്പിക്കാനായി അടുത്ത് കൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തെ നേരിടാനുള്ള ഒരു സംഘം ശാസ്ത്രഞ്ജൻമാരുടെ  പോരാട്ടമാണ് ടിക് :ടിക് ടികിന്റെ പ്രമേയം. ഇന്ത്യയിലെ ആദ്യ ബഹിരാകാശ സിനിമയാണിത്. ജയംരവി നായകനാകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്.


ജയംരവി  നായകനായ മിരുതൻ ഒരുക്കിയ ശക്തി സൗന്ദർ രാജനാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അരോൺ അസീസ്, നിവേദ പൊതുരാജ് ,രമേഷ് തിലക് വിൻസെന്റ് അശോകൻ, അർജുൻ, ജയപ്രകാശ്, രതിക ശ്രീനിവാസ് , ബാലാജി ,വേണുഗോപാൽ ,അരവ് രവി, ബാലാജി എന്നിവർ അഭിനയിക്കുന്നു.


എസ്. വെങ്കിടേഷിന്റെ ക്യാമറ വർക്ക് നന്നായി. ഡി. ഇമ്മന്റെ പാട്ടുകൾ പ്രത്യേക രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പ്രദീപ് ഇ .രാഘവിന്റെ എഡിറ്റിംഗും ശ്രദ്ധിക്കപ്പെട്ടു.


ഇംഗ്ലീഷ് സിനിമകളോട് കിടപിടിക്കാൻ കഴിയുന്ന സിനിമയായി കാണാം. തിരക്കഥ തന്നെയാണ് ഹൈലൈറ്റ്  .എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.           

റേറ്റിംഗ് - 3.5 / 5 .             
സലിം പി. ചാക്കോ,

No comments:

Powered by Blogger.