ശക്തമായ രാഷ്ടീയ പ്രമേയവുമായി രജനികാന്തിന്റെ കാല ജൂൺ ഏഴിന് തീയേറ്ററുകളിൽ എത്തും.


കാല ഒരു രാഷ്ടീയ സിനിമയല്ല എന്നാൽ കഥയ്ക്ക് അനുയോജ്യമായി ശക്തമായ രാഷ്ടീയം കടന്നുവരുന്നുണ്ട്  എന്നുള്ള പ്രത്യേകതയുമുണ്ട്.

പാരഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാലാ  നടൻ ധനുഷാണ് നിർമ്മിച്ചിരിക്കുന്നത്. ഹിമ ഖുറൈഷിയാണ് നായിക. സാക്ഷി അഗർവാൾ, നാനാ പഠേക്കർ ,അഞ്ജലി പാട്ടീൽ, സുകന്യ, സമുദ്രകനി,     ഈശ്വരിറാവു, സബത്ത് രാജ് ,രവി കാലെ ,  പങ്കജ് ത്രിപാഠി,  അരവിന്ദ് അകാശ്, യതിൻ കരേക്കർ എന്നിവരാണ് കാലായിൽ അഭിനയിക്കുന്നത്.

സംഗീതം - സന്തോഷ് നാരായണൻ, ക്യാമറ - മുരളി ജി. ,എഡിറ്റിംഗ് - ഏ. ശ്രീകർ പ്രസാദ് ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - എസ്. വിനോദ് കുമാർ .വിതരണം - വണ്ടൂർ ബാർ ഫിലിംസ് .


ചേരിയിലെ പിന്നോക്കക്കാരുടെ അവകാശത്തിനായി പോരാടുന്ന സത്യസന്ധനായ ഒരു നേതാവിന്റെ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത് .എൺപത് കോടി മുതൽ മുടക്കിലുള്ള പൊളിറ്റിക്കൽ ഗ്യംങ്ങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കാലാ .മുംബൈയിലെ ധാരാവി ചേരികളിൽ കഴിയുന്ന തമിഴരുടെ കലഹവും കലാപവും പ്രണയവും കണ്ണീരുമെല്ലാം അടങ്ങിയ ജീവിത സാഹചര്യങ്ങളിൽ അവരുടെ അവകാശത്തിനായി പേരാടുന്ന നേതാവായി രജനികാന്ത് അഭിനയിക്കുന്നു.





No comments:

Powered by Blogger.