പ്രണയവും ഫാന്റസിയുമായി പ്രേമാഞ്ജലി .


പ്രണയവും ഫാന്റസിയുമായി പ്രേമാഞ്ജലി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നു. നവാഗതനായ സുരേഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് . മൈഥിലിയും ഹരിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. മറ്റപ്പിളളി സുഭദ്ര എന്ന കഥാപാത്രത്തെ ശ്വേത മേനോൻ മനോഹരമാക്കി. ഹരിഷ് കമാൽ, ഹരികേഷ് ,മോസിൽ മജീദ്, മാനസി ജോഷി ,ഡയാന ,   ജസ്നിയ എന്നീ പുതുമുഖങ്ങളോടൊപ്പം മോഹൻ ശർമ്മ, ബാബു നമ്പൂതിരി , ദേവൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗീതാ വിജയൻ , സ്റ്റെബി ചെറിയാക്കൽ, ശ്രീദേവി ഉണ്ണി, അനൂപ് ചന്ദ്രൻ , ഉമ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

ഗാനരചന യൂസഫലി കേച്ചേരിയും സംഗീതം എം. രതീഷും നിർവ്വഹിക്കുന്നു. കരിങ്കുന്നം ഫിലിംസിന്റെ ബാനറിൽ സ്റ്റെബി ചെറിയാക്കൽ സിനിമ നിർമ്മിച്ചിരിക്കന്നു.  പുതുമുഖങ്ങൾ നന്നായി അഭിനയിച്ചിരിക്കുന്നു. യുവ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് പ്രേമാഞ്ജലി ചിത്രികരിച്ചിരിക്കുന്നത്. 

റേറ്റിംഗ് - 3/5 .                     
സലിം പി.ചാക്കോ .

No comments:

Powered by Blogger.