വിപ്ലവം + പ്രണയം = ഓറഞ്ച് വാലി. ദീപുൽ പുതിയ താരോദയം.



ബിബിൻ മത്തായി, ദീപുൽ എം.ആർ ,വന്ദിത മനോഹരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ ആർ.കെ      ഡ്രീംവെസ്റ്റ്  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓറഞ്ച് വാലി.

പ്രതികരണത്തിന്റെ കനൽ പൂക്കുന്നിടങ്ങളിൽ വിപ്ലവത്തിന്റെ ഗന്ധവും ചുവപ്പാണ് എന്ന് തിരിച്ചറിഞ്ഞ് മൂന്നാർ സ്റ്റീഫൻ എത്തി. ഒരുകാലത്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വേരുകൾ ഉണ്ടായിരുന്ന  നക്സൽ പ്രസ്ഥാനങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണിത് .ലളിതമായ അഖ്യാനശൈലിയോടെ പഴമയും പുതുമയും ചേരുന്ന ചിത്രം. പ്രണയം ചുവപ്പിച്ച താഴ്‌വാരങ്ങളിൽ വിപ്ലവത്തിന്റെ കനൽപ്പാടുകൾക്ക് അഗ്നി പകരാൻ തീവ്രതയുടെ നക്സൽ ആദർശങ്ങളുമായി ഒരു മനോഹര സിനിമകൂടി.

പുതുമുഖം ദീപുൽ മുന്നാർ സ്റ്റീഫനെ മനോഹരമാക്കി. ബിബിൻ മത്തായി,വന്ദിത മനോഹരൻ എന്നിവരും തങ്ങളുടെ റോളുകൾ നന്നായി അവതരിപ്പിച്ചു. പുതുമുഖങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നവരിൽ എല്ലാവരും എന്നുള്ളതാണ് ഓറഞ്ച് വാലിയുടെ പ്രത്യേകത.


ബൈജു ബാല, മോഹൻ ഉള്ളൂർ, ശബരി വിശ്വം, സുനിൽകുമാർ ,സന്ദീപ് വെട്ടിയാംപടി ,അഖിൽരാജ്,   ടി. എൻ ബാലകൃഷ്ണൻ, നിതു ചന്ദ്രൻ ,ബേബി അൽസ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.  ഡ്രീംവെസ്റ്റ് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാമറ - നിതിൻ കെ. രാജ്.സംഗീതം - ഋതിക് എസ് ചന്ദ് .എഡിറ്റർ - ആർ.കെ. ഡ്രീംസ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ജോൺസൺ തങ്കച്ചൻ ,ജോർജ്‌ ,ആർ.കെ. ഡ്രീം വെസ്റ്റ് . മേക്കപ്പ് - റോയി പല്ലിശ്ശേരി .കല - സന്തോഷ് മുണ്ടത്തിക്കാട്.


പ്രണയവും വിപ്ളവും  നന്നായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. നക്സൽ പ്രസ്ഥാന നേതാക്കളെ  ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നുവെന്ന് സിനിമ പറയുന്നു. പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്ന് കരുതാം.                         

റേറ്റിംഗ് - 3.5/5 .               
സലിം പി. ചാക്കോ .

No comments:

Powered by Blogger.