ഭരത് എന്ന ഞാനിൽ മുഖ്യമന്ത്രിയായി മഹേഷ് ബാബു തിളങ്ങി.പൊളിറ്റിക്കൽ ത്രില്ലർ ഫിലിമാണ്  ഭരത് എന്ന ഞാൻ. കോരാതല ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്നു.  മുഖ്യമന്ത്രി ഭരത് റാമായി മഹേഷ് ബാബുവും ,വസുമതിയായി കയ്റാ അദ്വാനിയും, നാനാജിയായി പ്രകാശ് രാജും വേഷമിടുന്നു. ദേവരാജ് അമനി, സിത്താര , പോസിനി കൃഷ്ണ മുരളി, ദേവദാസ് കനകാല ,ജയലളിത, പി. രവിശങ്കർ, അനീഷ് കുരുവിള, രാഹുൽ രാമകൃഷ്ണ , ജീവ , യശ്പാൽ ശർമ്മ ,മുക്താർ ഖാൻ , സുര്യകുമാർ ഭഗവാൻ ഭാസ് ,സാക്ഷി ശിവ, റമോ രമേഷ്, അജയ് തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീതം - ദേവിശ്രീ പ്രസാദ്, ക്യാമറ - രവിചന്ദ്രൻ ,എഡിറ്റർ -  ഏ.  ശ്രീകർ പ്രസാദ്.


മുഖ്യമന്ത്രിയായ അച്ഛന്റെ മരണത്തെ തുടർന്ന് ലണ്ടനിൽ ജോലിയുള്ള മകൻ മുഖ്യമന്ത്രിയാകുന്നു. പാർട്ടി പ്രസിഡന്റ് നൽകുന്ന തീരുമാനങ്ങളെ അവഗണിച്ച് മുഖ്യമന്ത്രിയായ മകൻ ഭരത് റാം എടുക്കുന്ന തീരുമാനങ്ങൾ ജനശ്രദ്ധ പിടിച്ച് പറ്റുന്നു. വികസനം എത്താത്ത ഗ്രാമങ്ങളിൽ നടത്തുന്ന വിപ്ലവകരമായ മാറ്റം സമൂഹത്തിന്റെ പിൻതുണ ആർജിക്കുന്നു. പാർട്ടി പറഞ്ഞാൽ കേൾക്കാത്തതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ വർക്ക് ചെയ്യുന്ന വസുമതിയുമായി മുഖ്യമന്ത്രിയെ ചേർത്ത് ആരോപണം വന്നതിനെ തുടർന്ന് ഭരത് റാം രാജിവെയ്ക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


വിദ്യാഭ്യാസ മേഖല അടക്കമുള്ള ,പൊതു സമൂഹത്തിൽ ബാധിക്കുന്ന  നിരവധി വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നു. നല്ല ഒരു പൊളിറ്റിക്കൽ ചിത്രമാണിത്.  രാഷ്ടീയ രംഗത്ത് ഭരണപക്ഷവും, പ്രതിപക്ഷവും ചില സമയങ്ങളിൽ ഒന്നിക്കുന്നതും നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഈ സിനിമ തമിഴിലാണ്  പ്രേക്ഷകരുടെ മുന്നിൽ  എത്തിയിരിക്കുന്നത്.   പ്രേക്ഷകർ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം.                 


റേറ്റിംഗ് - 3.5 / 5 .               
സലിം പി. ചാക്കോ .

No comments:

Powered by Blogger.