നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ നിങ്ങളിൽ നിന്നും പിൻവലിക്കുന്നു - ജോഷി തോമസ് പള്ളിക്കൽ .


നാം എന്ന ഞങ്ങളുടെ സിനിമ കാണുകയും ഇഷ്ടപ്പെട്ട കാര്യം പങ്ക് വെയ്ക്കുകയും ചെയ്ത എല്ലാ സുഹുത്തുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സിനിമ കാണാത്ത ചില വിദ്യാർത്ഥി സുഹൃത്തുക്കൾ പരീക്ഷയും കോളേജ് അവധിയും കാരണം പറഞ്ഞ് വിളിച്ചിരുന്നു. പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം പലർക്കും ജോലി കഴിഞ്ഞോ ഫാമിലിയെയും കൂട്ടി പോകാനോ പറ്റുന്ന സമയത്ത് ചുരുക്കം ചില സ്ഥലത്തൊഴികെ ഈ സിനിമയ്ക്ക് പ്രദർശനം ലഭിച്ചില്ല എന്നുള്ളതാണ് സത്യം . ചില സ്ഥലങ്ങളിൽ തീയേറ്റർ പോലും ലഭിച്ചില്ല .


സ്വാഭാവികമായും അപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് മെയ് 11ന് റിലിസ് വെച്ചു എന്നുള്ളതാണ്. നാം റിലിസ് രണ്ട് മാസം മുൻപ് തിരുമാനിച്ചപ്പോൾ അന്നോരു ഫിലിമും ഈ ഡേറ്റിൽ ഇല്ലായിരുന്നു. മുൻപ് ഇറങ്ങിയ ചില ചിത്രങ്ങൾ നല്ല രീതിയിൽ ഓടുന്നതിനാൽ ചിലയിടങ്ങളിൽ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല.


പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സമയത്ത് സിനിമ കാണാൻ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്ത് ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കുടിയാലോചിച്ച ശേഷം കുടുതൽ നല്ലത് എന്ന് തോന്നുന്ന ഒരു തീരുമാനം ഞങ്ങൾ കൈകൊള്ളുകയാണ്. നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ നിങ്ങളിൽ നിന്നും തൽക്കാലം പിൻവലിക്കുന്നു . തിരക്കെഴിഞ്ഞുള്ള മറ്റൊരു വേളയിൽ ഈ സിനിമയക്ക് കൂടുതൽ ഷോ അനുവദിച്ച് സഹായിക്കാമെന്ന് തീയേറ്റർ ഉടമകൾ ഉറപ്പ് നൽകിയിട്ടുണ്ട്.


നല്ല  സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാൻ ഞങ്ങൾ വീണ്ടും എത്തിച്ചേരും. ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയർക്കും പ്രേക്ഷകർക്കും ഒരിക്കൽകൂടി നന്ദിയും എല്ലാ നൻമകളും നേർത്ത് കൊണ്ട് .                  

ടീം നാം.                            
ജോഷി തോമസ് പള്ളിക്കൽ .

No comments:

Powered by Blogger.