മനോഹരമായ കുടു:ബചിത്രം കൃഷ്ണവും തിയേറ്ററിൽ നിന്ന് പിൻവലിക്കുന്നതായി നിർമ്മാതാവ് പി.എൻ ബലറാം.


പ്രീയപെട്ടവരെ,
                            ഞാൻ പി എൻ ബൽറാം ത്രിഭാഷാ ചിത്രമായ " കൃഷ്ണം" സിനിമയുടെ പ്രൊഡ്യൂസർ ആണ്. കൃഷ്‌ണം ഇന്നലെ ഗൾഫ് രാജ്യങ്ങളിൽ inetscreen.com  എന്ന ഓൺലൈൻ തീയറ്ററിലും , കേരളത്തിൽ തിയറ്ററുകളിലും റിലീസ് ചെയ്തിരുന്നു 25000ൽ പരം കാഴ്ചക്കാരുമായി ഗൾഫ് രാജ്യങ്ങളിൽ ഓൺലൈനിൽ പ്രദർശനം തുടരുന്ന കൃഷ്‌ണം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു എന്നത് വളരെയേറെ സന്തോഷം നൽകുന്നു.എന്നാൽ അതോടൊപ്പം കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്ത കൃഷ്‌ണം സിനിമ പ്രധാന സെന്റ്റെറുകളിലെ തിയറ്ററുകളുടെ അഭാവം മൂലവും, പ്രദർശിപ്പിച്ച തീയറ്ററുകളിൽ പ്രേക്ഷകർക്ക് കുടുംബ സമേതം എത്താൻ സാധിക്കാത്ത സമയങ്ങളിൽ മാത്രമാണ് സിനിമ പ്രദർശിപ്പിച്ചത് എന്നതും
കൃഷ്ണം സിനിമ  കാണാൻ അവസരം ലഭിക്കുന്നില്ല എന്ന പ്രേക്ഷകരുടെ പരാതിക്കിടയാക്കിയിരിക്കുകയാണ്.അക്ഷയ് കൃഷ്ണൻ എന്ന കുട്ടിക്ക് 18ആം വയസിലുണ്ടായ തിക്താനുഭവവും, അതിൽ നിന്നും ഒരു മിറക്കിൾ സംഭവിച്ച് അക്ഷയ് രെക്ഷ പെടുന്നതുമാണ് കൃഷ്ണത്തിന്റ്റെ  ഇതിവൃത്തം.ഇത്രയേറെ പോസിറ്റീവായ,ഇൻസ്പിറേഷനാലയ  കൃഷ്‌ണം എല്ലാവരും കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രം കൂടിയാണ് എന്നതിനാൽ
 കൃഷ്ണം സിനിമ തീയറ്ററുകളിൽ നിന്നും ഇന്നുമുതൽ ( 19 /05 /2018 ) താൽക്കാലികമായി മാറ്റുകയാണ് .എത്രയും പെട്ടന്ന്  വീണ്ടും കേരളം , തമിഴ്നാട് , ആന്ധ്രപ്രദേശ് , കർണാടക എന്നിവിടങ്ങളിൽ പ്രേക്ഷകർക്ക് കുടുംബ സമേതം കാണുവാൻ പറ്റുന്ന രീതിയിൽ  മതിയായ തിയറ്ററുകളും  ഷോയും ഉറപ്പുവരുത്തി റിലീസിനെത്തിക്കാനും തീരുമാനിച്ച വിവരം ഏവരെയും അറിയിച്ച കൊള്ളുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കൃഷ്ണത്തിന്റ്റെ പ്രദർശനം തടസങ്ങളൊന്നും കൂടാതെ തുടരുമെന്നും. ഇ വരുന്ന (23/05/2018) ബുധനാഴ്ച  മുതൽ ഇന്ത്യക്ക് വെളിയിൽ  180ൽ പരം രാജ്യങ്ങളിലായി YuppTV  എന്ന ഓൺലൈൻ TV മുഖാന്തരം "കൃഷ്ണം" 3 ഭാഷകളിലായി റിലീസ് ചെയ്യുന്ന വിവരവും സന്തോഷ  പൂർവ്വം അറിയിക്കുന്നു.
കൃഷ്‌ണം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ലഭിച്ച എല്ലാ പ്രതികരണങ്ങൾക്കും , സ്നേഹത്തിനും നന്ദി.
സ്നേഹ പൂർവ്വം
P N Balram

No comments:

Powered by Blogger.