ഇരുട്ടു അറയിൽ മുരട്ടു കുത്ത് - ഗ്ലാമർ, കോമഡി ,ഹൊറർ ഫിലിം.


ഗൗതം കാർത്തിക്‌നെ നായകനാക്കി രചനയും സംവിധാനവും സന്തോഷ് പി. ജയകുമാർ നിർവഹിക്കുന്ന ചിത്രമാണിത്. ഹൊറർ കോമഡി ഗ്ലാമർ സിനിമ .

വീരയായി ഗൗതം കാർത്തിക്കും, വൈദഹി ഷാദിൽയാ തെന്നട്രൽ ആയും, വി.ജെ ഷാരാ വാസുവായും, യഷിക ആനന്ദ് കാവ്യയായും, ചന്ദ്രിക രവി പ്രേതമായും, കരുണാകരൻ ഗിരിഷ് കല്യാണയും, മൊട്ട രാജേന്ദ്രൻ ജാക്കായും ,ബാല ശരവണൻ റോസായും ,ജനഗിരി മധുമിത ബേബി ശ്രീയായും, ജോൺ വിജയ് സ്വാമിയായും അഭിനയിക്കുന്നു.


സംഗീതം - ബാലമുരളി ബാലു. ക്യാമറ - ബാലു. എഡിറ്റിംഗ് - പ്രസന്ന ഇ.കെ. .നിർമ്മാണം - കെ.ഇ. ജനവേൽ രാജ.

ഗ്ലാമറിന്റെ അകമ്പടിയിലാണ് സിനിമ .യുവപ്രേക്ഷകരെ ലക്ഷ്യമാക്കി എടുത്തിരിക്കുന്ന ഈ ചിത്രം തമിഴ്നാട്ടിലെ വിജയം കേരളത്തിൽ അവർ ത്തിക്കാനാണ് ശ്രമമെങ്കിലും വിജയം കണ്ടെത്തില്ല എന്ന് ഉറപ്പാണ്. ദ്വയാർത്ഥ പ്രയോഗങ്ങളും ബോറൻ കോമഡി രംഗങ്ങളും കൊണ്ട് കുത്തിനിറച്ചിരിക്കുകയാണ്  സിനിമ .ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കില്ല എന്ന് ഉറപ്പാണ്.

റേറ്റിംഗ് -   2/5 .                  
സലിം പി.ചാക്കോ .No comments:

Powered by Blogger.