പ്രേമത്തിന് കണ്ണില്ല സ്നേഹിതാ എന്ന ടാഗ് ലൈനുമായി കാമുകി.


കോമഡിയും പ്രണയവും ചേർന്നൊരു കളർഫുൾ ചിത്രമാണ് കാമുകി. ബിനു.എസ്  സംവിധാനം ചെയ്യുന്ന ഈ സിനിമ എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.


കണ്ണ് കാണാത്ത ഹരിയോടുള്ള അച്ചാമ്മയുടെ പ്രണയമാണ് സിനിമയുടെ പ്രമേയം. കണ്ണ് കാണാത്തവർക്ക് സമൂഹത്തിൽ ജീവിക്കാൻ കഴിയുമെന്ന സന്ദേശം കൂടി ഈ സിനിമ നൽകുന്നു. എം.എസ്. ഡബ്ല്യൂ വിദ്യാർത്ഥികൾ സമൂഹത്തിൽ എത് തരത്തിൽ  പ്രവർത്തിക്കണം എന്നും സിനിമ പറയുന്നുണ്ട്.


ഹരിയായി അസ്കർ അലിയും, അച്ചാമ്മയായി അപർണ്ണ ബാലമുരളിയും തിളങ്ങി. അസ്കർ അലിയുടെ സിനിമ കരിയറിലെ മികച്ച വേഷമാണിത്. ബൈജുവിനും മികച്ച വേഷം ലഭിച്ചു. പുതുമുഖം ഡോ.റോണി ഡേവിഡും നന്നായി അഭിനയിച്ചു.കാവ്യ സുരേഷ്, പ്രദീപ് കോട്ടയം, ബിനു അടിമാലി, ഡെയൻ ഡേവിസ്, സിബി, അനീഷ് വികടൻ, റോസ് ലിൻ ,അയിര കിഷോർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.തിരക്കഥ - ബിനു.എസ്, ക്യാമറ - റോമിൻ ഭാസ്കർ , ഗാനരചന - ബി.കെ ഹരിനാരായണൻ, സംഗീതം - ഗോപി സുന്ദർ, എഡിറ്റിംഗ് - സുധി മാഡിസൺ, നിർമ്മാണം - ഉൻമേഷ് ഉണ്ണികൃഷ്ണൻ.  ഇതിഹാസ ,സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനു. എസ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി.


എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് സിനിമയുടെ നിർമ്മാണം. കണ്ണ് കാണാൻ കഴിയാത്തവർക്ക് സമൂഹം നല്ല മാന്യത നൽകണമെന്നും സിനിമ പറയുന്നു. ക്ലൈമാക്സ്  പ്രേക്ഷകർക്ക്  ഇഷ്ടപ്പെട്ടു .. ഒന്നാം പകുതിയിലെ ചില കോമഡി രംഗങ്ങൾ പ്രേക്ഷകർക്ക് മുഷിപ്പ് ഉണ്ടാകുന്നു. കാമുകിയെ എല്ലാതരം   പ്രേക്ഷകരും സ്വീകരിക്കും എന്ന് കരുതാം.                

റേറ്റിംഗ് - 3.5 / 5 .              
സലിം പി.ചാക്കോ .

No comments:

Powered by Blogger.