സാമൂഹ്യ വിമർശനവുമായി ഇരുമ്പ് തീറെറ . Information is Wealth.


വിശാലിനെ നായകനാക്കി  പി.എസ്. മിത്രൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഇരുമ്പ് തീറെറ. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഡിജിറ്റൽ ഇന്ത്യ, ആധാർ കാർഡ് ,നോട്ട് നിരോധനം എന്നിവയെ  അടിസ്ഥാനമാക്കിയാണ്  സിനിമയുടെ പ്രമേയം. ഇതിന്റെ പേരിൽ എങ്ങനെയാണ് ജനങ്ങളെ  ചൂഷണം ചെയ്യുന്നത് എന്ന് സിനിമ പറയുന്നു. 50 വയസ് കഴിഞ്ഞവർക്ക് ബാങ്കുകൾ ലോൺ നൽകുന്നില്ല.എന്നാൽ കോടിശ്വരൻമാർക്ക് യാതൊരു മാനദണ്ഡവും നോക്കാതെ ലോൺ നൽകുന്നു. എസ്.എം. എസുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ ഒക്കെ വിശദമായി പറയുന്നു.


വിശാൽ മേജർ കാർത്തി വീരനായും  സമാന്ത അക്കിതേനി ഡോ. രതിദേവിയായും അർജുൻ വില്ലൻ  വൈറ്റ് ഡെവിളായി തിളങ്ങി. റോബോ ശങ്കർ. വിൻസെന്റ് അശോകൻ ,ഡൽഹി ഗണേഷ് എന്നിവരും അഭിനയിക്കുന്നു.  സംഗീതം - യുവശങ്കർ രാജ . ക്യാമറ - ജോർജ് സി. വില്യംസ് . എഡിറ്റിംഗ് - റൂബൻ .


നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ  സാമൂഹ്യ വിമർശന രൂപേണ സിനിമ പറയുന്നു. വിശാലിന് നല്ലൊരു സിനിമ കൂടി.തിരക്കഥ തന്നെയാണ് സിനിമയുടെ വിജയ ഘടകം. Information iട wealth എന്നത് പ്രധാനമായി കാണാം. അതിന്റെ മറവിൽ നടക്കുന്ന വിവിധ തട്ടിപ്പുകൾ പ്രേക്ഷേകന്റെ മുന്നിൽ എത്തിച്ചിരിക്കുന്നു. അതിലേക്ക് പൊതു സമൂഹം ചെന്ന് ചാടരുത് എന്ന സന്ദേശവും സിനിമയിൽ ഉണ്ട്.      

റേറ്റിംഗ് -  3.5 / 5 .            
സലിം പി. ചാക്കോ .

No comments:

Powered by Blogger.